കണ്ണൂരിൻ്റെ അങ്കത്തട്ടിലേക്ക് ഇവരും

Share our post

ക​ണ്ണൂ​ർ- കോ​ൺ​ഗ്ര​സ്    ടി.​ഒ. മോ​ഹ​ന​ൻ

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ മേ​യ​ർ. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.1988​ൽ കെ​എ​സ്‌​യു ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും പി​ന്നീ​ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ, സെ​ന​റ്റ് മെം​ബ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. മ​ട്ട​ന്നൂ​ർ പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജ്, ക​ണ്ണൂ​ർ ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജ്, കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. ക​ണ്ണൂ​ർ, ത​ല​ശേ​രി കോ​ട​തി​ക​ളി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്തു. 2002 മു​ത​ൽ 2013 വ​രെ ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും 2013 മു​ത​ൽ കെ​പി​സി​സി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ണ്ണൂ​ർ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ആ​ദ്യ കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് 2015-2020 കാ​ല​ഘ​ട്ട​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്നു. ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യും, അ​ഭ​യ നി​കേ​ത​ൻ’ വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചു. മ​ട്ട​ന്നൂ​ർ എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക വി.​ആ​ർ. പ്രീ​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​മ​ൽ മോ​ഹ​ൻ (പൂ​നെ), അ​ന​ഘ മോ​ഹ​ൻ (ഡി​ജി​റ്റ​ൽ ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ, ബം​ഗ​ളൂ​രു).

മ​ട്ട​ന്നൂ​ർ -കോ​ൺ​ഗ്ര​സ്  ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി (57)

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി. മ​ട്ട​ന്നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ നി​ന്ന് കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശം. മ​ട്ട​ന്നൂ​ർ പ​ഴ​ശി​രാ​ജ പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും സം​ഘ​ട​നാ​രം​ഗ​ത്ത് സ​ജീ​വം. പ​തി​നെ​ട്ടാം വ​യ​സി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യും പി​ന്നീ​ട് സേ​വാ​ദ​ൾ തി​ല്ല​ങ്കേ​രി മ​ണ്ഡ​ലം ചെ​യ​ർ​മാ​നു​മാ​യി. ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ് കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കെ​എ​സ്‌​യു ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ക​ണ്ണൂ​ർ ഡി​സി​സി സെ​ക്ര​ട്ട​റി, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ​പി​സി​സി സെ​ക്ര​ട്ട​റി ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു. ഇ​പ്പോ​ൾ ജ​ന​ശ്രീ മി​ഷ​ന്‍റെ ക​ണ്ണൂ​ർ ജി​ല്ലാ ചെ​യ​ർ​മാ​നും ഇ​രി​ട്ടി മ​ഹാ​ത്മ കോ​ള​ജി​ന്‍റെ മാ​നേ​ജ​രു​മാ​ണ്. ര​ണ്ട് ത​വ​ണ തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രു​ന്നു. 2006ൽ ​ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു. ഉ​ളി​യി​ൽ പ​ടി​ക്ക​ച്ചാ​ൽ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ര​ശ്മി ജി. ​കു​റു​പ്പ് മ​ട്ട​ന്നൂ​ർ ബാ​ങ്ക് ശാ​ഖാ മാ​നേ​ജ​ർ. മ​ക്ക​ൾ: ചാ​ന്ദി​നി ച​ന്ദ്ര​ൻ, ഗൗ​രി കൃ​ഷ്ണ, ഗൗ​തം കൃ​ഷ്ണ.

ധ​ർ​മ​ടം-ബിജെപി  കെ. ​ര​ഞ്ജി​ത്ത് (57)

ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ കെ. ​ര​ഞ്ജി​ത്ത് പ​ത്താം വ​യ​സി​ൽ ആ​ർ​എ​സ്എ​സ് ശി​ക്ഷ​കാ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ബി​രു​ദ​ധാ​രി​യാ​ണ്. യു​വ​മോ​ർ​ച്ച​യു​ടെ ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 1992 ലെ ​അ​യോ​ധ്യാ പ്ര​സ്ഥാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​റ​സ്റ്റ് വ​രി​ച്ച് ജ​യി​ലി​ലാ​യി​രു​ന്നു. ശ​ബ​രി​മ​ല ആ​ചാ​ര​ലം​ഘ​ന​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. ക​ണ്ണൂ​ർ പ​ള്ളി​യാം​മൂ​ല​യി​ലെ പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ- ഭാ​ർ​ഗ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​ഡ്വ. കെ. ​ഷീ​മ. മ​ക​ൻ: ശി​വ​ര​ഞ്ജി​ത്ത്.

ത​ല​ശേ​രി-ബിജെപി  ഒ. ​നി​ധീ​ഷ് (42)

ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗ​മാ​യ ഒ. ​നി​ധീ​ഷ് ഇ​രി​ട്ടി വ​ട്ട്യ​റ സ്വ​ദേ​ശി​യും ബി​എ പൊ​ളി​റ്റി​ക്സ് ബി​രു​ദ​ധാ​രി​യു​മാ​ണ്. എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നാ​യി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് കീ​ഴ്ഘ​ട​കം ഭാ​ര​വാ​ഹി മു​ത​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി വ​രെ​യാ​യി പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള​ത്തി​ലും മ​ധ്യ​പ്ര​ദേ​ശി​ലും എ​ബി​വി​പി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സ​ഹ​പ്ര​ഭാ​രി, ബി​ജെ​പി കോ​ഴി​ക്കോ​ട് നോ​ർ​ത്ത് ജി​ല്ല പ്ര​ഭാ​രി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ൽ “ഒ​രൊ​റ്റ രാ​ജ്യം, ഒ​രൊ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ദൗ​ത്യ​ത്തി​ന്‍റെ ദേ​ശീ​യ സ​മി​തി​യം​ഗം, കേ​ന്ദ്ര പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഹി​ന്ദി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. കെ. ​ന​രേ​ന്ദ്ര​ന്‍റെ മ​ക​നാ​ണ്.

മ​ട്ട​ന്നൂ​ർ-ബിജെപി  ബി​ജു ഏ​ള​ക്കു​ഴി (47)

ബി​ജെ​പി ക​ണ്ണൂ​ർ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ ബി​ജു മ​ട്ട​ന്നൂ​ർ ഏ​ള​ക്കു​ഴി സ്വ​ദേ​ശി​യാ​ണ്. ബി.​എ. ബി​രു​ദ​ധാ​രി​യാ​ണ്. ചെ​റു​പ്പം മു​ത​ലേ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​യി​ൽ സ​ജീ​വ​മാ​ണ്. എ​ട്ടാം വ​യ​സി​ൽ ഘ​ട​നാ​യ​ക് ചു​മ​ത​ല​യും തു​ട​ർ​ന്ന് വി​സ്താ​ര​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു. യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. വി​വി​ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. വി. ​ഗം​ഗാ​ധ​ര​ൻ-​പ​ദ്മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​യ​ന​യാ​ണ് ഭാ​ര്യ. സ​ഹ​സ്പ​പാ​ദ്, ശ്രീ​നി​ക എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ക​ല്യാ​ശേ​രി-ബിജെപി  എ.​വി. സ​നി​ൽകു​മാ​ർ (47)

ബി​ജെ​പി ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​ട്ടാ​യി​രു​ന്നു പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. ന‌​ടു​വി​ൽ സ്വ​ദേ​ശി​യാ​ണ്. പി.​ഒ.​വി. പ​ദ്മ​നാ​ഭ​ൻ-​എം.​വി. ശാ​ന്ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​ഡ്വ. കെ. ​ബി​ന്ദു, മ​ക​ൻ: ആ​ഷി​ൻ സ​നി​ൽ കു​മാ​ർ.

ത​ളി​പ്പ​റ​ന്പ്-ബിജെപി  എ​ൻ. ഹ​രി​ദാ​സ് (57)

ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗ​വും ത​ല​ശേ​രി തി​രു​വ​ങ്ങാ​ട് സ്വ​ദേ​ശി​യും. 2005ൽ ​ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല​ശേ​രി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യി​രു​ന്നു. ബി​എ. ബി​രു​ദ​ധാ​രി​യാ​ണ്. യു​വ​മോ​ർ​ച്ച ത​ല​ശേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, വ​യ​നാ​ട് ജി​ല്ലാ പ്ര​ഭാ​രി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല​ശേ​രി​യി​ൽ മ​ത്സ​രി​ക്കാ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​പാ​ക​ത മൂ​ലം ത​ള്ളി​പ്പോ​യി. അ​ച്യു​ത​ൻ നാ​യ​ർ-​ത​ങ്ക​മ്മ ദ​ന്പ​തി​ക​ളു​ട മ​ക​നാ​ണ്. ഭാ​ര്യ: വ​ന്ദ​ന. മ​ക​ൾ: ശി​ഖ ഹ​രി​ദാ​സ്.

കൂ​ത്തു​പ​റ​ന്പ്-ബിജെപി ഷി​ജി​ലാ​ൽ (49)

ക​ണ്ണൂ​ർ സൗ​ത്ത് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പാ​നൂ​ർ പു​ത്തൂ​ർ സ്വ​ദേ​ശി​യു​മാ​ണ്. ത​ല​ശേ​രി ജി​ല്ലാ കോ​ട​തി​യി​ൽ 26 വ​ർ​ഷ​മാ​യി പ്രാ​ക്ടീ​സ് ചെ​യ്തു​വ​രു​ന്നു. ബി​ജെ​പി പാ​നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്ത് സം​സ്ഥാ​ന സ​മി​തി​യം​ഗം, കൂ​ത്തു​പ​റ​മ്പ് നി​യ​മ​സ​ഭാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ലീ​ഗ​ൽ സെ​ൽ ക​ൺ​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. നി​ര​വ​ധി ത​വ​ണ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ അ​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ട്. പി.​ഗോ​പാ​ല​ൻ-​ഷൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​ധ്യാ​പി​ക​യാ​യ സീ​ബ​യാ​ണ് ഭാ​ര്യ: മ​ക്ക​ൾ: മാ​ന​വ്, ര​ഹ​ൻ.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!