ഇ​രി​ട്ടി​യി​ൽ 30 രൂ​പ ഊ​ണി​ന് പൂ​ട്ടു​വീ​ഴും

Share our post

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്ക് ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ പൂ​ട്ടു​വീ​ഴും. ക​ടു​ത്ത പാ​ച​ക​വാ​ത​ക ക്ഷാ​മ​മാ​ണ് 30 രൂ​പ​ക്ക് ഉ​ച്ച​യൂ​ണ് വി​ള​മ്പി​യി​രു​ന്ന കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

കോ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ വി​ശ​പ്പ് ര​ഹി​ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 20 രൂ​പ​യ്ക്ക് ഉ​ച്ച​യൂ​ണ് ന​ൽ​കി കൊ​ണ്ടാ​ണ് കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ച​ത്. മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ല​ച്ച​തോ​ടെ കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ൾ ഉ​ച്ച​യൂ​ണിന് 30 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു.

മ​റ്റ് സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ൾ 60 രൂ​പ​യ്ക്ക് ഉ​ച്ച​യൂ​ണ് വി​ള​മ്പു​മ്പോ​ഴാ​ണ് കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ൾ പാ​തി വി​ല​ക്ക് ഊ​ണ് ന​ൽ​കു​ന്ന​ത്. പാ​ച​ക​വാ​ത​ക വി​ത​ര​ണ മേ​ഖ​ല സ്തം​ഭി​ച്ച​തോ​ടെ കൂ​ലി തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ച്ചു വ​ന്നി​രു​ന്നു കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ൾ​ക്ക് ഏ​തു നി​മി​ഷ​വും പൂ​ട്ട് വീ​ഴു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

വ​ള്ളി​ത്തോ​ട് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​ടും​ബ​ശ്രീ വ​നി​താ ഹോ​ട്ട​ൽ പാ​ച​ക​വാ​ത​കം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ട​ച്ചി​ടേ​ണ്ടി വ​രു​മെ​ന്ന് ന​ട​ത്തി​പ്പു​കാ​രി ഉ​ഷേ​ച്ചി പ​റ​യു​ന്നു. പാ​ച​ക​വാ​ത​ക​ത്തി​നാ​യി ഏ​ജ​ൻ​സി​യെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ഫോ​ൺ പോ​ലും എ​ടു​ക്കു​ന്നി​ല്ല എ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

ക​ല്ലു​മു​ട്ടി​യി​ലെ വ​നി​ത ഹോ​ട്ട​ലി​ലും സ്ഥി​തി മ​റ്റൊ​ന്നു​മ​ല്ല. ഇ​വി​ടെ അ​ഞ്ച് വ​നി​ത​ക​ൾ​ക്കാ​ണ് വ​രു​മാ​നം ന​ഷ്‌​ട​പ്പെ​ടു​ന്ന​ത്. കൂ​ടി​വ​ന്നാ​ൽ ഈ ​ആ​ഴ്ച കൂ​ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് സു​മ ര​വീ​ന്ദ്ര​ൻ പ​ങ്കു​വ​യ്ക്കു​ന്ന​ത്. വി​റ​ക​ടു​പ്പി​നെ ആ​ശ്ര​യി​ച്ച് ഹോ​ട്ട​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക പ്ര​യാ​സ​മാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. വേ​ണ്ട​ത്ര സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് വി​റ​ക​ടു​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ വ​നി​താ ഹോ​ട്ട​ലു​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. ഇ​തേ സാ​ഹ​ച​ര്യം ത​ന്നെ​യാ​ണ് മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​നി​ത ഹോ​ട്ട​ൽ സം​രം​ഭ​ക​രും നേ​രി​ടു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!