മണത്തണയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

Share our post

പേരാവൂർ: തൊണ്ടിയിൽ-മണത്തണ റോഡിൽ കല്ലടിമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്. കാലുകൾക്ക് സാരമായി പരിക്കേറ്റ ബൈക്ക് യാത്രികരും ഓടംതോട് സ്വദേശികളുമായ കുഴിക്കണ്ടിയിൽ രമേശൻ (65) , ഭാര്യ സിന്ധു (50) എന്നിവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. മാവടിയിലെ ബന്ധുവീട്ടിൽ വന്ന് തിരിച്ചു ഓടംതോടിലേക്ക് പോകുമ്പോൾ എതിരെ വന്ന കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!