ടോയ് കണ്ണട ചോദിച്ചിട്ട് കൊടുത്തില്ല; ലോ കോളജ് വിദ്യാർഥികൾക്ക് അക്രമിസംഘത്തിന്റെ ക്രൂരമർദനം
തിരുവനന്തപുരം: മണ്ണന്തല സ്നേഹ ജംഗ്ഷന് സമീപം ലോ കോളജ് വിദ്യാർഥികൾക്ക് നേരെ അക്രമിസംഘത്തിന്റെ ക്രൂരമർദനം. ബൈക്കിൽ പോവുകയായിരുന്ന വിദ്യാർഥികൾ വച്ചിരുന്ന ‘ടോയ് കണ്ണട’ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ പരിക്കേറ്റ എൽഎൽബി വിദ്യാർഥി പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
