പേരാവൂർ ടൗൺ ജംഗ്ഷനിൽ മിനി ട്രാഫിക്ക് സർക്കിൾ സ്ഥാപിക്കണം; പേരാവൂർ യൂത്ത് ചേംബർ

Share our post

പേരാവൂർ: നിത്യവുമുണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പേരാവൂർ ടൗൺ ജംഗ്ഷനിൽ മിനി ട്രാഫിക്ക് സർക്കിൾ (മിനി റൗണ്ട് എബൗട്ട്) സ്ഥാപിക്കണമെന്ന് പേരാവൂർ യൂത്ത് ചേംബർ പൊതുയോഗം ആവശ്യപ്പെട്ടു. ട്രാഫിക്ക് സർക്കിൾ സ്ഥാപിച്ചാൽ വാഹനങ്ങൾ ലൈൻ പാലിക്കുമെന്നും ഇതോടെ ജങ്ങ്ഷനിലെയും കൊട്ടിയൂർ, ഇരിട്ടി, തലശേരി റോഡുകളിലെയും ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാൻ പറ്റുമെന്നും യോഗം അഭിപ്രായപ്പെട്ടു,

ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. അനൂപ്.കെ.നാരായണൻ അധ്യക്ഷനായി. ഒ.ജെ.ബെന്നി, വി.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അനൂപ്.കെ.നാരായണൻ (പ്രസി.), പി.പി.വിനോദ് (വൈസ്.പ്രസി.), ബാബു ആയോടൻ (സെക്ര.), റഫീഖ് ബെസ്റ്റ് ബേക്കറി (ജോ.സെക്ര.), പ്രദീപൻ പുത്തലത്ത് (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!