ഇന്ത്യക്കാർക്ക് തിരിച്ചടി! ഈ രണ്ട് രാജ്യങ്ങൾ സൗജന്യ വീസ റദ്ദാക്കി; യാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക

Share our post

രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കരുത്ത് വ്യക്തമാക്കുന്ന ഏറ്റവും പുതിയ ഹെന്‍ലെ പാസ്‌പോര്‍ട്ട് സൂചിക പുറത്തുവന്നു കഴിഞ്ഞു. ഹെന്‍ലെ പാസ്‌പോര്‍ട്ട് സൂചികയുടെ റാങ്കിങില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യ മുന്നിലോട്ട് വന്നിട്ടുണ്ട്. അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ കുറവ് രാജ്യങ്ങളിലേക്ക് മാത്രമേ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് പോവാനാവുകയുള്ളൂ എന്ന വിരോധാഭാസവുമുണ്ട്. അതെങ്ങനെ സംഭവിക്കുന്നുവെന്ന് നോക്കാം.

2026ലെ ഹെന്‍ലെ പാസ്‌പോര്‍ട്ട് സൂചിക പ്രകാരം ഇന്ത്യയുടെ റാങ്ക് 75ആണ്. 2025ല്‍ 85 ആയിരുന്ന റാങ്കാണ് 75ലേക്ക് കുതിച്ചിരിക്കുന്നത്. ഈ ജനുവരിയില്‍ ഇന്ത്യയുടെ റാങ്ക് 80ആയിരുന്നു. മുന്‍കൂട്ടിയുള്ള വീസയുടെ ആവശ്യമില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 56 രാജ്യങ്ങളിലേക്കാണ് പോകാനാവുക. 2026 ജനുവരിയില്‍ ഇത് 55 രാജ്യങ്ങളായിരുന്നു. അപ്പോഴും 2025ലെ 57 രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് പോവാനാവുന്ന രാജ്യങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!