എം.ഡി.എം.എയുമായി ബസ് ക്ലീനർ പിടിയിൽ
ശ്രീകണ്ഠപുരം: എം.ഡി.എം.എ കടത്ത് സം ഘത്തിലെ കണ്ണിയായ ബസ് ക്ലീനറെ എക് സൈസ് സംഘം പിടികൂടി. മയ്യിൽ പാവന്നൂർ പുല്ലാഞ്ഞിയോട് പുതിയപുരയിൽ കുഞ്ഞി മൊയ്തീൻ (40) ആണ് പിടിയിലായത്. കണ്ണൂ ർ ആശുപത്രി-മയ്യിൽ-പാവന്നൂർകടവ്റൂട്ടിലെ ബസ് ക്ലീനറാണ്. പാവന്നൂർകടവിലും സമീപ പ്രദേശങ്ങളിലും കുഞ്ഞിമൊയ്തീൻ ഉൾപ്പെ ടെ സംഘം മയക്കുമരുന്ന് വിതരണം നടത്തു ന്നുണ്ടെന്ന രഹസ്യവിവരം കണ്ണൂർ എക് സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റി ഗേഷൻ ബ്യൂറോയിലെ അസി. ഇൻസ്പെക്ട ർ കെ.പി. വിജയന് ലഭിച്ചിരുന്നു.തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ വിജയൻ പാ ടിക്കുന്നിൽനിന്ന് ബൈക്കിൽ ഈ ബസിനെ പിന്തുടർന്നു. പാവന്നൂരിൽ ബൈക്ക് നിർത്തി അദേഹം ബസിൽ കയറി ക്ലീനറുടെ സീറ്റിന രികെ ഇരുന്നു. സംശയം തോന്നിയ കുഞ്ഞി മൊയ്തീൻ പാവന്നൂർകടവിന് മുമ്പത്തെ സ്റ്റോപ്പിൽ ഇറങ്ങി ഓടി. ശ്രീകണ്ഠപുരം എ ക്സൈസ് സംഘവും സ്വകാര്യ കാറിൽ വേ ഷംമാറി പിന്തുടരുന്നുണ്ടായിരുന്നു. ഇവരെ കൂടി കണ്ടതോടെ കുഞ്ഞിമൊയ്തീൻ സമീപ ത്തെ വീടിന്റെ മതിൽ ചാടി കടന്നു. പിന്നാലെ യെത്തിയ എക്സൈസ് സംഘം കുഞ്ഞി മൊയ്തീനെ കീഴടക്കുകയായിരുന്നു. ഇയാളി ൽ നിന്ന് 300 മില്ലി ഗ്രാം എം.ഡി.എം.എ പിടി ച്ചെടുത്തു. സിവിൽ എക്സൈസ് ഓഫീസ ർമാരായ ടി.വി. ശ്രീകാന്ത്, എം. രമേശൻ, പ്രി വന്റീവ് ഓഫിസർ എം.എം. ഷഫീക്, കെ.പി. ഹംസക്കുട്ടി എന്നിവരും പ്രതിയെ പിടികൂടി യ സംഘത്തിലുണ്ടായിരുന്നു.
