സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നേ സണ്ണി ജോസഫിന് വോട്ടഭ്യർഥിച്ച് ഫ്ലക്സ്

Share our post

പേരാവൂർ നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപ നത്തിന് മുന്നേ കെ.പി.സി.സി. പ്രസിഡന്റും പേരാവൂർ മണ്ഡലം എം.എൽ.എ.യുമായ സണ്ണി ജോസഫിന് വോട്ടഭ്യർഥിച്ച് ഫ്ലക്സ് ബോർഡ്. കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയാണ് മണത്തണ ടൗണിൽ ഫ്ലക്സ് സ്ഥാപിച്ചത്. വികസനത്തുടർച്ചയ്ക്ക്, നാടിന്റെ നന്മയ്ക്ക് സണ്ണി ജോസഫിനെ വിജയിപ്പിക്കണമെന്നാണ് ബോർഡ്.

2011 മുതൽ സണ്ണി ജോസഫ് പേരാവൂർ മണ്ഡലം എം.എൽ.എയാണ്. കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ്. പേരാവൂർ മണ്ഡലം തിരിച്ചുപിടിച്ചത്. തുടർച്ചയായി മൂന്ന് തവണയും സണ്ണി ജോസഫ് വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പേരാവൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥികളായി ജോൺ ബ്രിട്ടാസ്, ഡോ. വി.ശിവദാസൻ എന്നിവരുടെ പേരുകൾ പ്രചരിച്ചിരുന്നു. അങ്ങനെ വന്നാൽ ശക്തമായ മത്സരത്തിനാവും പേരാവൂർ മണ്ഡലം സാക്ഷ്യം വഹിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!