കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവ്

കതിരൂർ: ജി വി എച്ച് എസ് എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി. അഭിമുഖം 15-ന് പകൽ 11 മണിക്ക്. ഫോൺ: 75101 53050, 99470 85920.
മാലൂർ തോലമ്പ്ര താറ്റിയാട് പൂവംപൊയിൽ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി. അഭിമുഖം 16-ന് പകൽ 11 മണിക്ക്.
കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവ്. അഭിമുഖം 15-ന് പകൽ 11 മണിക്ക്.
തില്ലങ്കേരി കാവുംപടി സി എച്ച് എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച് എസ് എസ് ടി ഇക്കണോമിക്സ് വിഷയത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കും. അഭിമുഖം 15-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 94978 38208.
നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ ഓട്ടോമൊബൈൽ (ഫോർ വീലർ സർവീസ് ടെക്നീഷ്യൻ) വിഷയത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കും. ഓട്ടോമൊബൈൽ, മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം ഉള്ളവർ 15-ന് രാവിലെ 11-ന് അഭിമുഖത്തിന് എത്തണം. ഫോൺ: 94964 74906.