Connect with us

Kerala

കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കള്‍; പരിചയപ്പെട്ടത് ഒരുമാസം മുമ്പ്

Published

on

Share our post

കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ചവർ സുഹൃത്തുക്കൾ ഇരുവരെയും പൊലീസ് തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് സ്വദേശി എസ് അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് 5.30-ന് കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത്.

കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നു.കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് അനന്തു. പ്ലസ്ടു കഴിഞ്ഞ വിദ്യാർഥിയാണ് മീനാക്ഷി. ഇരുവരും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.

സിനിമ കാണാൻ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടിൽനിന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടിൽ നിന്ന്‌ ഇറങ്ങിയത്. വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post

Kerala

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.കെ സാനുവിന്

Published

on

Share our post

തിരുവനന്തപുരം:വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. ആകെ പുരസ്‌കാരങ്ങളുടെ എണ്ണം പത്തിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച് ഒൻപത് പുരസ്‌കാരങ്ങൾക്കാണ് സമിതി ശുപാർശ സമർപ്പിച്ചത്.


Share our post
Continue Reading

Kerala

ഇന്ന് കേരളപ്പിറവി ദിനം; സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

Published

on

Share our post

ഇന്ന് കേരളപ്പിറവി ദിനം ഞാനും നിങ്ങളും നമ്മുടെ പ്രിയപ്പെട്ടവരും അടങ്ങുന്ന പ്രശാന്ത സുന്ദരമായ.. നമ്മുടെ കൊച്ചു കേരളം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് കേരളത്തിന്റെ എല്ലാ സാമൂഹിക സാംസ്കാരിക രംഗങ്ങളും ഒരുപാട് ഉയരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. എല്ലാവർക്കും ഷോർട്ട് ന്യൂസ്‌ കണ്ണൂരിന്റെ കേരള പിറവിദിനാശംസകൾ കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1956 നവംബർ 1 ന്, കേരളം ഇന്ത്യൻ ഫെഡറേഷനിൽ ഒരു പരമാധികാര സ്ഥാപനമായി ഉയർന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഏകീകരിക്കാൻ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാ ​ഗവർൺമെന്റിന്റെ തീരുമാനപ്രകാരമാണ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് നവംബർ 1 ന് കേരള സംസ്ഥാനം രൂപീകരിച്ചത്.

ഈ വർഷം കേരളത്തിന് 68 വയസ്സാകും.തിരുവിതാംകൂറിലെ തോവാളം, അ​ഗസ്തീശ്വരം, കൽക്കുളം വിളങ്കോട് എന്നീ നാല് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാ​ഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോട് ചേർത്തു. തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തോട് മലബാർ ജില്ലയും തെക്കന്ഡ കർണാടകത്തിലെ കാസർകോട് താലൂക്കും ചേർക്കപ്പെട്ടു. കന്യാകുമാകി കേരളത്തിന് നഷ്ടമായി. ​ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെട്ടു.കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ 5 ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 14 ആയി. നവംബർ ഒന്നിന് ആണ് ചിത്തിര തിരുന്നാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്ന് വിരമിച്ചത്. സംസ്ഥാനത്തിന്റെ ആദ്യ ​ഗവ‍‍‍ർണർ ബി രാമകൃഷ്ണ റാവുവാണ്. 1957 ഫെബ്രുവരി 28 ന് സംസ്ഥാനത്തെ ആദ്യ പൊതുതിര‍ഞ്ഞെടുപ്പ് നടന്നു. ഇ എം എസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരത്തിലെത്തിയത്


Share our post
Continue Reading

Kerala

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; 61.50 രൂപ കൂട്ടി

Published

on

Share our post

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്.നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയംഷ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കോല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. പുതുക്കിയ വില അനുസരിച്ച്‌ കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം.കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.


Share our post
Continue Reading

Kerala11 mins ago

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.കെ സാനുവിന്

Kannur16 mins ago

ബസ്റ്റാൻ്റുകളുടെ ശുചിത്വ മാലിന്യ സംസ്കരണം: അവസ്ഥാ പഠനം ആരംഭിച്ചു

Kerala26 mins ago

ഇന്ന് കേരളപ്പിറവി ദിനം; സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

Kerala36 mins ago

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; 61.50 രൂപ കൂട്ടി

Kerala43 mins ago

പത്തുമാസത്തിനിടെ സംസ്ഥാനത്ത് നടന്നത് 635 കോടിയുടെ സൈബര്‍ തട്ടിപ്പ്

Kannur17 hours ago

‘കിരണ’ത്തിൽ ചികിത്സയുണ്ട്‌

Kerala17 hours ago

സംസ്ഥാന റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ് ശനിയും ഞായറും

Kerala17 hours ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

PERAVOOR18 hours ago

ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

Kerala18 hours ago

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!