തേക്ക് മരത്തടികൾ ഡിസംബർ 10ന് ലേലം ചെയ്യും

Share our post

ഇരിട്ടി താലൂക്കിലെ കോളാരി, അയ്യൻകുന്ന് വില്ലേജ് ഓഫീസ് കോമ്പൗണ്ടുകളിൽ കടപുഴകി വീണ തേക്ക് തടികൾ ഡിസംബർ 10ന് പരസ്യമായി ലേലം ചെയ്യും. കോളാരി വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്തിരുന്ന ഏകദേശം 30 വർഷം പഴക്കമുള്ള തേക്ക് മരവും അയ്യൻകുന്ന് വില്ലേജ് ഓഫീസ് കോമ്പൗണ്ടിലുണ്ടായിരുന്ന ഏകദേശം 26 വർഷം പഴക്കമുള്ള തേക്ക് മരവുമാണ് ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണത്. മരങ്ങൾ മുറിച്ച് തടിക്കഷ്ണങ്ങളാക്കി അതത് വില്ലേജ് ഓഫീസ് വളപ്പുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോളാരി വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ രാവിലെ 11നും അയ്യൻകുന്ന് വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ ഉച്ചയ്ക്ക് 12.30നും കണ്ണൂർ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കോളാരിയിലെ ലേലത്തിന് നിരതദ്രവ്യമായി 3,000 രൂപയും അയ്യൻകുന്നിലെ ലേലത്തിന് 10,000 രൂപയും കെട്ടിവെക്കണം. അല്ലെങ്കിൽ ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ അന്നേദിവസം നിശ്ചയിക്കുന്ന തുക നിരതദ്രവ്യമായി നൽകണം. ഫോൺ: 0497 2700645.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!