ബലാത്സംഗക്കേസ്; സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു

Share our post

കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു.എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് വിധി പറഞ്ഞത്. നിവിൻ പോളി നായകനായ ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു. 2022ലാണ് ലിജു കൃഷ്ണയ്ക്കെതിരെ കൊച്ചി ഇൻഫോ പാർക്ക്‌ പൊലീസ് കേസെടുത്തത്.

അൽപം വൈകിയെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലിജു പറഞ്ഞു. കലാകാരൻ എന്ന നിലയിൽ നഷ്ടപ്പെട്ടത് വർഷങ്ങളാണ്. വീടിന്‍റെ മുൻ വാതിൽ അടഞ്ഞ നിലയിലായിരുന്നു ഇതുവരെ. കുടുംബം ഇതുവരെ ഒരു പരിപാടികൾക്കും പങ്കെടുത്തിരുന്നില്ല. സംവിധായിക ഗീതു മോഹൻദാസിന്‍റെ ഈഗോയുടെ ഫലമാണ് പരാതി. അതിന് ഒരു സ്ത്രീയെ തന്നെ ആയുധമായി ഉപയോഗിച്ചു. ഡബ്ള്യൂസിസി പോലുള്ള സംഘടനകളോടും അവരുടെ പ്രവർത്തനങ്ങളോടും ബഹുമാനമുണ്ട്. എന്നാൽ അനാവശ്യ ഇടപെടലുകൾ നടത്തി നീതി നിഷേധിക്കരുത്. ഗീതുവിനെപ്പോലുള്ള പ്രിവിലേജ്ഡ് ആളുകൾ പരാതിയുമായി എത്തുമ്പോൾ പൊലീസുകാർ അല്പമെങ്കിലും കരുതലോടെ നടപടി എടുക്കണമെന്നും ലിജു വ്യക്തമാക്കി.

2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സൈറ്റിൽ നിന്നാണ് ലിജു കൃഷ്ണനെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ലിജുവിന്‍റെ ആദ്യചിത്രമായിരുന്നു പടവെട്ട്. ചിത്രത്തിന്‍റെ തിരക്കഥയും ലിജു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രീകരണത്തിനിടയില്‍ വച്ചാണ് സംവിധായകന്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!