കർണാടകയിൽ പി.കെ. ട്രാവൽസിൻ്റെ ബസ് അപകടത്തിൽ പെട്ട് നാലു മലയാളികൾ മരിച്ചു

Share our post

മഥൂർ: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ. ട്രാവൽസിൻ്റെ ബസ് അപകടത്തിൽ നാലു മലയാളികൾ മരിച്ചു. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായിരിക്കുന്നത്. ബെംഗളൂരു -മൈസൂരു ( എക്സ‌്പ്രസ് ഹൈവേയിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായിരിക്കുന്നത്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരുടെ മൃതദേഹം ചന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!