പേരാവൂർ സെയ്ന്റ് ജോസഫ്‌സ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ തിരുനാൾ തുടങ്ങി

Share our post

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന പള്ളിയിൽ വിശുദ്ധ യൗസോപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് ഞരളക്കാട്ട് കൊടിയേറ്റി.ശനിയാഴ്ച വൈകിട്ട് ദിവ്യകാരുണ്യ പ്രദക്ഷിണം, ഞായറാഴ്ച കുട്ടികളുടെ ദിനാഘോഷം, തിങ്കളാഴ്ച മാതൃ ദിനാഘോഷം,ചൊവ്വാഴ്ച വൈകിട്ട് 6.30ന്പൊതുസമ്മേളനം, ബുധനാഴ്ച വൈകിട്ട് 7.30ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ നാടകം.

വ്യാഴാഴ്ച വൈകിട്ട് 7.30ന് തൃശ്ശൂർ ആട്ടം കലാസമിതി ആൻഡ്തേക്കിൻകാട് ബാന്റിന്റെ മ്യൂസിക്കൽ ഫ്യൂഷൻ, വെള്ളിയാഴ്ച 7.30ന് കൊച്ചിൻ ആൽ മരത്തിന്റെ മ്യൂസിക്ക് ബാന്റ്, ശനിയാഴ്ച രാത്രി എട്ടിന് പെർഫോമൻസ് ആൻഡ് ഫ്യൂഷൻ, സമാപന ദിവസമായ ഞായറാഴ്ച വിശുദ്ധ കുർബാനക്ക് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കും. സമാപന പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവയുമുണ്ടാവും. ദിവസവും വൈകിട്ട് ആഘോഷമായ കുർബാന, വചനസന്ദേശം, നൊവേന എന്ന്‌നിവയുമുണ്ടാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!