തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതി ആഘോഷങ്ങൾക്ക് തുടക്കം
പേരാവൂർ: തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതി ആഘോഷങ്ങൾക്ക് വിളംബര റാലിയോടെ തുടക്കമായി. സ്‌കൂൾ മാനേജർ ഫാദർ ഷാജി തെക്കേമുറി ബിജു വിജയന് പതാക കൈമാറി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനി അധ്യക്ഷനായി.പ്രഥമധ്യാപകൻ മാത്യു ജോസഫ് , പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, മദർ പി.ടി.എ പ്രസിഡന്റ് ബിന്ദു കൃഷ്ണ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.1936-ലാണ് സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ സ്ഥാപിതമായത്.
