കല്ലുമുതിരക്കുന്ന് വി.യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലയത്തിൽ തിരുനാൾ തുടങ്ങി

Share our post

പേരാവൂർ: കല്ലുമുതിരക്കുന്ന് വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസഫ് കക്കാട്ടിൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായവിശുദ്ധ കുർബാന, നൊവേന,ലദീഞ്ഞ്, സെമിത്തേരിയിൽ അനുസ്മരണം എന്നിവ നടന്നു.

ദിവസവും വൈകുന്നേരം 3.30 ന് ജപമാല, നാലിന് വിവിധ റീത്തുകളിൽ ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം. വെള്ളിയാഴ്ച ഇടവക ദിനാചാരണവും സൺഡേ സ്‌കൂളിന്റെയും ഭക്ത സംഘടനകളുടെയും വാർഷികാഘോവും കലാവിരുന്നും.

ശനിയാഴ്ച നാലിന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന,തെറ്റുവഴി പന്തലിലേക്ക് ആഘോഷമായ പ്രദക്ഷിണം, ലദീഞ്ഞ്, തിരുനാൾ സന്ദേശം. ഞായറാഴ്ച പത്തിന് ആഘോഷമായ തിരുനാൾ കുർബാന,വചനസന്ദേശം, പ്രദക്ഷിണം, സമാപനാശീർവാദം,സ്‌നേഹവിരുന്ന്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!