Connect with us

Kannur

വിമാനത്താവള യാത്രക്ക്‌ ആംബുലൻസ്: കൈയോടെ പൊക്കി

Published

on

Share our post

ചെറുവത്തൂർ: ബീക്കൻ ലൈറ്റും സൈറണുമിട്ട് അനാവശ്യമായി ഓടിയ ആംബുലൻസ് പൊലീസ്‌ പിടിയിൽ. കോഴിക്കോട്‌ വിമാനത്താവളത്തിൽനിന്നും പ്രവാസിയുമായാണ്‌ ആംബുലൻസ്‌ ചീറിപ്പാഞ്ഞുവന്നത്‌. ചെറുവത്തൂരിൽ ചന്തേര പൊലീസ്‌ നടത്തിയ പരിശോധനയിൽ യാത്രക്കാരനായി പ്രവാസിയെ മാത്രം കണ്ടു. ഇയാളുടെ ലഗേജും ആംബുലൻസിലുണ്ടായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയന്ത്രണത്തിലുള്ള കെഎൽ 14 എസി 7154 ആംബുലൻസാണ്‌ ദുരുപയോഗത്തിന്‌ ശനിയാഴ്‌ച രാവിലെ പിടിയിലായത്‌. അതിവേഗം നാട്ടിലെത്താനാണ്‌ ഇത്തരം തട്ടിപ്പ്‌ നടത്തുന്നതെന്ന്‌ ടാക്‌സിക്കാർ പരാതിപ്പെടുന്നു. മറ്റു ആംബുലൻസ്‌ ഡ്രൈവർമാർ നൽകിയ വിവരത്തെ തുടർന്നാണ്‌ ചെറുവത്തൂരിൽ പൊലീസ്‌ പരിശോധന നടത്തിയത്‌. ഇങ്ങനെ അതിവേഗം നാട്ടിലെത്തിക്കുന്നവരിൽനിന്നും വൻതോതിൽ പണം വാങ്ങുന്നതായും പരാതിയുണ്ട്‌. ആംബുലൻസ്‌ ദുരുപയോഗം ചെയ്‌തതിന്‌ പൊലീസ്‌ കേസെടുത്ത്‌ നടപടിക്കായി മോട്ടോർ വാഹന വകുപ്പിന്‌ കൈമാറി.

ആംബുലൻസ്‌ ദുരുപയോഗം ചെയ്ത സംഭവത്തിൽ കർശന നടപടിയുണ്ടാകണമെന്ന് ഡി.വൈ.എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ലഹരി കള്ളക്കടത്ത് സംഘങ്ങൾ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പുറത്തുവരേണ്ടതുണ്ട്. ഇത്തരം ദുരൂഹമായ യാത്രകൾക്കും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ പാർടിയുടെ വാഹനം ഉപയോഗിക്കുന്നത് സമൂഹത്തിന്‌ വെല്ലുവിളിയാണ്. ജീവനുവേണ്ടി പിടയുന്നവരെ റോഡിലെ തിരക്കുകൾക്കിടയിൽ അടിയന്തിര വൈദ്യസഹായത്തിനെത്തിക്കാനുള്ള സൗകര്യമാണ് കോൺഗ്രസ് ദുരുപയോഗം ചെയ്തത്. ജാതി – മത – രാഷ്ട്രീയ ഭേദമന്യേ ആതുര സേവനരംഗത്ത് മാനവികതയുയർത്തുന്ന ആംബുലൻസുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


Share our post

Kannur

തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു

Published

on

Share our post

തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.

 


Share our post
Continue Reading

Kannur

സ്‌നേഹസംഗീതം നിറയും ഈ വീട്ടിൽ

Published

on

Share our post

തലശേരി:മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്‌സികോപ്പ്‌സിന്റെ സഹകരണത്തോടെ നിർമിച്ച വീട്‌ കുടുംബത്തിന്‌ കൈമാറി. തലശേരി രാഘവന്റെ സ്‌മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക്‌ കൊളുത്തി വീട്‌ കൈമാറ്റം ഉദ്‌ഘാടനംചെയ്‌തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്‌. വീട്ടുമുറ്റത്ത്‌ ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷയായി. മേഴ്‌സികോപ്‌സ്‌ സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ്‌ കമീഷണർ കെ എസ്‌ സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ്‌ എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി കെ സജീന്ദ്രൻ, എസ്‌ഐ ശ്രീജേഷ്‌ എന്നിവർ സംസാരിച്ചു. വീട്‌ നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്‌പി ടി കെ സുരേഷ്‌ സ്വാഗതം പറഞ്ഞു. തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്‌സികോപ്‌സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്‌ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന്‌ ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്‌.

 


Share our post
Continue Reading

Kannur

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്;നവജാത ശിശുവിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി

Published

on

Share our post

കണ്ണൂർ: വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു.പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

 


Share our post
Continue Reading

Trending

error: Content is protected !!