Connect with us

Kerala

ഡ്രൈവിങ് ലൈസന്‍സ്: സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി

Published

on

Share our post

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരേ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍  ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്.

ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം എന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്.

പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ ചുവടെ:

* ഇടതുവശത്ത് ക്ലച്ചും ബ്രേക്കും ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ റോഡ് ടെസ്റ്റിന് ഉപയോഗിക്കരുത്.

* മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തില്‍ പാദത്താല്‍ ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ള മോട്ടോര്‍ സൈക്കിളില്‍ മാത്രമാകും ടെസ്റ്റ്.

* 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കരുത്.

* ഓട്ടോമാറ്റിക് ഗിയര്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ടെസ്റ്റിന് അനുവദിക്കില്ല.

* ടെസ്റ്റ് വാഹനങ്ങളില്‍ ഡാഷ് ബോര്‍ഡ് ക്യാമറ, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം എന്നിവ ഉണ്ടായിരിക്കണം.

* മോട്ടോര്‍ മെക്കാനിക്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് യോഗ്യത ഉള്ളവരെ മാത്രമേ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കാവൂ.


Share our post

Kerala

തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ്;ചരിത്രത്തിലാദ്യം,സംസ്ഥാനത്ത് നിന്ന് 17,883പേര്‍

Published

on

Share our post

മലപ്പുറം: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള സംസ്ഥാനത്തെ ഒരുക്കങ്ങൾ പൂർണം. പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി വിശുദ്ധ മണ്ണിലേക്ക് പുറപ്പെടുന്ന തീർത്ഥാടകരെ വരവേൽക്കാൻ കരിപ്പൂർ ഹജ്ജ് ഹൗസ് ഒരുങ്ങി. തീർത്ഥാടകർ ഇന്നു മുതൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ എത്തിത്തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഇത്തവണ ഹജ്ജിനായി പോകുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും പേർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിക്കുന്നത്.

ആകെ തീർത്ഥാടകരിൽ 10,604 പേർ സ്ത്രീകളും 7,279 പേർ പുരുഷന്മാരുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കരിപ്പൂർ എംബാർക്കേഷൻ വഴി 10,430 പേരും കൊച്ചി വഴി 4,273, കണ്ണൂർ വഴി 3,135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേർ ബെംഗളൂരു, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക.

ഇന്നു മുതൽ ജൂൺ ഒമ്പത് വരെയാണ് കരിപ്പൂരിലെ ഹജ് ക്യാമ്പ്. മൊത്തം തീർത്ഥാടകരിൽ 1,250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 3,582 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്. കഴിഞ്ഞ വർഷം 11,252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. ഈ വർഷം 6,516 തീർത്ഥാടകരുടെ വർദ്ധനവാണുണ്ടായത്.


Share our post
Continue Reading

Kerala

‘മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

Published

on

Share our post

കോലഞ്ചേരി: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരി തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജോസഫ് (വേണാട്ട് ജോയി-71) ആണ് പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഏഴു മണിയോടെയാണ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. തന്റെ സ്വത്തുക്കൾ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇവരുടെ മൂന്നു മക്കളും വർഷങ്ങളായി വിദേശത്താണ്. ഭാര്യയും ഭർത്താവും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു.

മൂന്നു മാസം മുൻപ്‌ ജോസഫ് നാട്ടിലെത്തി. ഒരാഴ്ച മുൻപാണ് ലീല തിരിച്ചെത്തിയത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽെവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അടുക്കളയിൽെവച്ച് അരിവാൾ ഉപയോഗിച്ച് ഇയാൾ ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പുത്തൻകുരിശ് ഡി.വൈ.എസ്.പി. നിഷാദ്മോൻ പറഞ്ഞു. വീടും പരിസരവും പോലീസ് സീൽ ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ രാത്രിതന്നെ സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതി സ്റ്റേഷനിൽ ഹാജരായ ശേഷം പോലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാർ പോലും സംഭവമറിയുന്നത്. കൊച്ചി ധനുഷ്‌കോടി ദേശീയപാത തോന്നിക്ക ജങ്‌ഷനു സമീപമാണ് ഇവരുടെ വീട്. വൈകീട്ട് ശക്തമായ മഴയായിരുന്നതിനാൽ വീട്ടിൽ നടന്ന വാക്കേറ്റവും കൊലപാതകവും നാട്ടുകാർ അറിഞ്ഞില്ല. മക്കൾ: സ്മിത, സരിത, എൽദോസ്. മരുമക്കൾ: മനോജ് തോമസ്, മനോജ് നൈനാൻ, അനു.


Share our post
Continue Reading

Kerala

ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മ​ല്ല, റേ​ഷ​ന്‍ ​ക​ട​ക​ളി​ല്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ല​യ്ക്കും

Published

on

Share our post

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ മ​ണ്ണെ​ണ്ണ​വി​ത​ര​ണം ഉ​ണ്ടാ​കി​ല്ല. ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ പു​തി​യ സ്റ്റോ​ക്ക് എ​ടു​ക്കേ​ണ്ടെ​ന്ന മ​ണ്ണെ​ണ്ണ മൊ​ത്ത​വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​ന​മാ​ണു വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. 1,944 കി​ലോ ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഇ​ത് 780 കി​ലോ ലി​റ്റ​റാ​യി കു​റ​ച്ചു.

ഇ​തോ​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴാ​ണു മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ള്‍ ഏ​പ്രി​ല്‍, മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ വി​ത​ര​ണ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്ത വി​ത​ര​ണം സെ​പ്റ്റം​ബ​റി​ലാ​ണ്.

മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ളാ​യ പി​ങ്ക്, മ​ഞ്ഞ (പി​.എ​ച്ച്എ​ച്ച്, എ​എ​വൈ) കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കാ​ണു മ​ണ്ണെ​ണ്ണ ല​ഭി​ക്കു​ന്ന​ത്. മൂ​ന്നു മാ​സം കൂ​ടു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത് അ​ര ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ. എ​ന്നാ​ല്‍, മ​ണ്ണെ​ണ്ണ വ്യാ​പാ​രി​ക​ള്‍​ക്കു മൂ​ന്നു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍​പ്പോ​ലും മ​ണ്ണെ​ണ്ണ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​റി​ല്ല.


Share our post
Continue Reading

Kerala7 mins ago

തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ്;ചരിത്രത്തിലാദ്യം,സംസ്ഥാനത്ത് നിന്ന് 17,883പേര്‍

Kerala16 mins ago

‘മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

Kerala20 mins ago

ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മ​ല്ല, റേ​ഷ​ന്‍ ​ക​ട​ക​ളി​ല്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ല​യ്ക്കും

Kannur34 mins ago

ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്ത ഭർത്താവിനെതിരേ കേസ്

Kerala57 mins ago

താങ്ങാനാവാത്ത ഫീസ്; മലബാറിലെ പ്ലസ് വൺ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും ഒഴിഞ്ഞു കിടന്നെന്ന് റിപ്പോർട്ട്

Kerala1 hour ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

India2 hours ago

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

THALASSERRY2 hours ago

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു

Kannur2 hours ago

ഹയർ സെക്കൻഡറി പ്രവേശനം: ഇത്തവണ 35,700 സീറ്റുകൾ

KOLAYAD3 hours ago

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!