Connect with us

Kerala

എസ്‌.എഫ്‌.ഐ മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി മുങ്ങിമരിച്ചു

Published

on

Share our post

തൃശൂർ : പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ്‌ വിദ്യാർത്ഥി ഡാമിൽ മുങ്ങിമരിച്ചു. മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) യാണ് മരിച്ചത്‌. ഇന്നലെ വൈകീട്ടോടെയാണ്‌ പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത്‌ യഹിയയെ കാണാതായത്. എസ്‌.എഫ്‌.ഐ എറണാകുളം മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറിയാണ്‌.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. മഹാരാജാസ് കോളജിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. കോളേജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പം വൈകീട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തെരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്‌കൂബ ടീമും നാട്ടുകാരും തെരച്ചിലിൽ പങ്കെടുത്തു. രാവിലെയാണ്‌ മൃതദേഹം കണ്ടെടുത്തത്‌. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


Share our post

Kerala

മാലിന്യം സബീഷിന്‌ സമ്പത്താണ്‌; സംസ്ഥാനത്തെ ആദ്യ സ്വകാര്യ മാലിന്യപ്ലാന്റുമായി യുവസംരംഭകൻ

Published

on

Share our post

മാലിന്യമാണോ… ഇങ്ങ്‌ കൊണ്ടുവന്നോളൂ എന്നു പറയുന്ന സബീഷ്‌ ഒരത്ഭുത കഥാപാത്രമാണ്‌. വീട്ടിലെ മാലിന്യം അടുത്ത പറമ്പിലോ വഴിയരികിലോ നിക്ഷേപിച്ച്‌ ‘രക്ഷപ്പെടുന്നവർ’ക്കിടയിലാണ്‌ സ്വന്തമായി മാലിന്യപ്ലാന്റ്‌ സ്ഥാപിച്ചുള്ള സബീഷിന്റെ ഇടപെടൽ. ആലപ്പുഴ തണ്ണീർമുക്കത്തെ ആർ. സബീഷ്‌ മണവേലിയെ സംസ്ഥാനത്തെ ആദ്യ സ്വകാര്യ മാലിന്യ സംസ്‌കരണശാല ഉടമയെന്ന്‌ വിളിക്കാം.

ഭക്ഷണമാലിന്യം യൂസർഫീ ഈടാക്കി വാങ്ങി വളമാക്കിമാറ്റുന്ന സബീഷിന്റെ പ്ലാന്റ്‌ 2023ലാണ്‌ തണ്ണീർമുക്കത്തെ പുതുശേരിയിൽ ആരംഭിച്ചത്‌. കല്യാണവീടുകളിൽ നിന്ന്  മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്നുവരെ ഭക്ഷണാവശിഷ്ടം സ്വീകരിക്കുന്ന സബീഷ്‌ മാലിന്യത്തെ സമ്പത്താക്കി മാറ്റാമെന്ന്‌ (Waste is Wealth) കുറഞ്ഞ കാലംകൊണ്ട്‌ തെളിയിച്ചു. മാസം ലക്ഷം രൂപ വരുമാനമുള്ള ‘മാലിന്യസംസ്‌കരണ സ്റ്റാർട്ടപ്‌’ എന്നു വിളിക്കാം സബീഷിന്റെ പദ്ധതിയെ.

തോട്ടിൽനിന്ന്‌ 
നാട്ടിലേക്ക്‌

വീടിനു സമീപമുള്ള പറയൻചാൽ വൃത്തിയാക്കാൻ ഫൈബർ ബോട്ടുമായിറങ്ങി പ്ലാസ്റ്റിക്‌ പെറുക്കി തുടങ്ങിയതാണ്‌ സബീഷ്‌. മാലിന്യപ്പുഴയായ പറയൻചാൽ വൃത്തിയാക്കാനായി തുടങ്ങിയ നാട്ടുകൂട്ടായ്‌മയിൽ നിന്നാണ്‌ സംരംഭത്തിന്റെ പിറവി. എത്ര വൃത്തിയാക്കിയാലും ജലാശയങ്ങളിൽ ഭക്ഷണ മാലിന്യം വന്ന്‌ നിറയുന്നു. കരയിൽ മാലിന്യം സംസ്‌കരിക്കുന്നതാണ്‌ പ്രതിവിധിയെന്ന് കണ്ടാണ്‌ ഈ വഴി തെരഞ്ഞെടുത്തത്‌.

തോട്ടിലെറിയുന്ന മാലിന്യം സ്ഥലം വാടകയ്‌ക്കെടുത്ത്‌ സ്ഥാപിച്ച മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്ക്‌ സ്വീകരിച്ചു. തുടക്കത്തിൽ ആരും യൂസർ ഫീയൊന്നും തന്നില്ല. കുന്നംകുളം നഗരസഭയിലും മറ്റുംപോയി മാലിന്യം വിഘടിപ്പിക്കുക. ചകിരിച്ചോറും ഇനോക്കുലവും കലർത്തി വളമാക്കുക എന്നിവ ശാസ്‌ത്രീയമായി പഠിച്ചു. എസ്‌.എഫ്‌.ഐ.യുടെയും ഡി.വൈ.എഫ്‌.ഐ.യുടെയും ആലപ്പുഴ ജില്ലാ വൈസ്‌ പ്രസിഡന്റായിരുന്ന സബീഷിന്റെ സദുദ്യമത്തെ നാടാകെ പിന്തുണച്ചു. എറണാകുളത്തെ ഹയാതടക്കം പ്രശസ്‌തമായ വൻകിട സ്ഥാപനങ്ങൾ സബീഷിന്റെ ആത്മാർഥതയും പരിസ്ഥിതി സ്‌നേഹവും തിരിച്ചറിഞ്ഞ്‌ മാലിന്യം കൈമാറുന്നുണ്ട്‌. ഒരുദിവസം ഒന്നര– രണ്ട്‌ ടൺ ജൈവമാലിന്യമാണ്‌ ശേഖരിക്കുന്നത്‌.

യൂസർ ഫീ മാത്രം ദിവസം 7500 രൂപ കിട്ടും. ചകിരിച്ചോറും ഇനോക്കുലവുമെല്ലാം ചേർത്താൽ 41 ദിവസത്തിനുള്ളിൽ ഇത്‌ വളമാകും. ഒന്നരടൺ മാലിന്യത്തിൽനിന്ന്‌ 300 കിലോ ജൈവവളം. കിലോയ്‌ക്ക്‌ 30 രൂപയ്‌ക്ക്‌ വളം വിൽക്കുന്നതിലൂടെ ആദായം വേറെയുമുണ്ട്‌. പന്നി, കോഴി, മത്സ്യം എന്നിവക്ക് തീറ്റയാക്കാവുന്ന പട്ടാളപ്പുഴു വിൽപ്പനയുമുണ്ട്‌. മാണിക്യമെന്ന പേരിൽ ജൈവവളം വിപണിയിലിറക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഈ യുവസംരംഭകൻ. 30 രൂപയ്‌ക്ക്‌ ഗ്രോബാഗ്‌ നിറയെ വളമെന്ന സബീഷിന്റെ ക്യാമ്പയിന്‌ കൃഷിക്കാരിൽ നല്ല പ്രതികരണമാണ്‌. മാലിന്യം തദ്ദേശസ്ഥാപനങ്ങളുടെ തലയിലിടാതെ പഞ്ചായത്തുകൾ തോറും ശാസ്‌ത്രീയമായ രീതിയിൽ സ്വകാര്യപ്ലാന്റ്‌ സ്ഥാപിച്ചാൽ കേരളത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാമെന്ന്‌ സബീഷ്‌ അനുഭവത്തിൽനിന്ന്‌ പറയുന്നു.


Share our post
Continue Reading

Kerala

വരുന്നു കെ.എസ്‌.ആർ.ടി.സി.യുടെ എ.സി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം

Published

on

Share our post

തിരുവനന്തപുരം : എ.സി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ തുടങ്ങാൻ കെ.എസ്‌.ആർ.ടി.സി. ടാറ്റയുടെ ബസ്‌ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചു. അടുത്തദിവസം തിരുവനന്തപുരം–എറണാകുളം റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം. വിജയമാണെന്ന്‌ കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങും. നിലവിൽ ഈ ക്ലാസിൽ സർവീസുകളൊന്നും കെ.എസ്‌.ആർ.ടി.സി നടത്തുന്നില്ല. അതിനാൽ പുതിയ ടിക്കറ്റ്‌ നിരക്ക്‌ ഏർപ്പെടുത്തും. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ്‌ തിരുവനന്തപുരം–കോഴിക്കോ‌ട്‌, കോഴിക്കോട്‌–തിരുവനന്തപുരം.

പത്ത് ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്‌. ബസിൽ 40 സീറ്റുകളാണുള്ളത്. സീറ്റുകൾക്കുള്ള യാത്രക്കാരെ കിട്ടിയാൽ നോൺ സ്‌റ്റോപ്പായി സർവീസ്‌ നടത്തും. ഉദാഹരണമായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്‌ പോകുന്ന ബസിൽ നാൽപ്പത്‌ പേരും അതേ സ്ഥലത്തേക്കാണ്‌ ടിക്കറ്റ്‌ എടുത്തിട്ടുള്ളതെങ്കിൽ മറ്റ്‌ എവിടെയും സ്‌റ്റോപ്പ്‌ ഉണ്ടാകില്ല. നിന്ന്‌ യാത്ര ചെയ്യാൻ അനുവദിക്കില്ല. കാർ യാത്രക്കാരെയും ബിസിനസ്‌ യാത്രക്കാരെയും ആകർഷിക്കുകയാണ്‌ ലക്ഷ്യം. ഒരുമാസം മുൻപ് വരെയുള്ള ടിക്കറ്റ്‌ മുൻകൂട്ടി റിസർവ്‌ ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. സംസ്ഥാനത്തിനകത്ത്‌ മാത്രമായിരിക്കും സർവീസ്‌.

വിവിധ ജില്ലകളിലേക്ക്‌ സർവീസ്‌ നടത്തുന്ന 23 മിന്നൽ സർവീസുകളും മുഖം മിനുക്കി തുടങ്ങി. ഫിറ്റ്‌നസ്‌ ടെസ്‌റ്റിന്‌ കയറ്റുന്ന ബസുകൾക്ക്‌ പെയിന്റടിച്ചും പുഷ്‌ബാക്ക്‌ സീറ്റുകൾ ഒരേനിറത്തിലാക്കിയുമാണ്‌ പുറത്തിറക്കുന്നത്‌. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമാണ്‌ നടപടി.


Share our post
Continue Reading

Kerala

കുറ്റ്യാടിയില്‍ വയോധിക മരണപ്പെട്ടു; ചെറുമകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ആരോപണം

Published

on

Share our post

കുറ്റ്യാടി: കുറ്റ്യാടിയിൽ ചെറുമകന്റെ മർദ്ദനത്തെ തുടർന്ന് വയോധിക മരണപ്പെട്ടതായി ആരോപണം. വടയം മാവുള്ള ചാൽ കോളനിയലെ കദീജ ഉമ്മയാണ് മരിച്ചത്. ലഹരി വസ്തുക്കൾ ഉപയോഗിച്ചെത്തിയ ചെറുമകൻ ബഷീർ ഖദീജയെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തിരുന്നു. രാത്രി ഒമ്പതുമണിയോടെയാണ് ഖദീജ മരണപ്പെടുന്നത്.

ഊരത്ത് മാവുള്ള ചാലിലുള്ള മകൾ ഫാത്തിമയുടെ വീട്ടിൽവെച്ചാണ് മരണം സംഭവിച്ചത്. ഫാത്തിമയുടെ മകൻ ബഷീർ ഖദീജയെ പണം ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നും പണം ചോദിച്ച് കൈപിടിച്ച് വട്ടം കറക്കിയിരുന്നെന്ന് ഫാത്തിമ പറഞ്ഞു. ബഷീറിന്റെ മർദ്ദനത്തെ തുടർന്ന് അവശനിലയിലായ ഖദീജയെ കുറ്റ്യാടി താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മകൻ ലഹരിക്കടിമയായിരുന്നെന്നും ഇവർ പറയുന്നു.

ബഷീർ ഒളിവിലാണ്. മൃതദേഹം കുറ്റ്യാടി ഗവ. ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.

മക്കൾ: പരേതയായ ഖദീജ പനമരം, ഫാത്തിമ, നബീസ അടുക്കത്ത്, അബൂബക്കർ, കാസർകോട്, മൊയ്‌തീൻ വെള്ളമുണ്ട്, ബീവി കാടാമ്പുഴ. മരുമക്കൾ: പരേതനായ മുഹമ്മദ്, സുഹറ, റാബിയ, അബ്‌ദുറഹ്‌മാൻ


Share our post
Continue Reading

India2 mins ago

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

THALASSERRY29 mins ago

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു

Kannur40 mins ago

ഹയർ സെക്കൻഡറി പ്രവേശനം: ഇത്തവണ 35,700 സീറ്റുകൾ

KOLAYAD1 hour ago

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

Kerala2 hours ago

മാലിന്യം സബീഷിന്‌ സമ്പത്താണ്‌; സംസ്ഥാനത്തെ ആദ്യ സ്വകാര്യ മാലിന്യപ്ലാന്റുമായി യുവസംരംഭകൻ

Kerala2 hours ago

വരുന്നു കെ.എസ്‌.ആർ.ടി.സി.യുടെ എ.സി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം

Kannur2 hours ago

പരീക്ഷക്ക് മാറ്റമില്ല; ഇന്ന് തുടങ്ങും

PERAVOOR3 hours ago

താഴെ തൊണ്ടിയിലെ വെള്ളക്കെട്ടിന് പരിഹാരമായി

PERAVOOR3 hours ago

പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം-റോഡ് നവീകരണം; മഴവെള്ളത്തിൽ റോഡിലും സമീപ പറമ്പുകളിലും നാശം

Breaking News3 hours ago

പേരാവൂരിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കൊതുക്-കൂത്താടികൾ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!