പേരാവൂർ തെരു വൈരീഘാതക ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം മെയ് 11 മുതൽ 13 വരെ
പേരാവൂർ : തെരു വൈരീഘാതക ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം മെയ് 11 മുതൽ 13 വരെ (ശനി, ഞായർ, തിങ്കൾ) നടക്കും. ശനിയാഴ്ച വൈകിട്ട് കലവറ നിറക്കൽ ഘോഷയാത്ര, രാത്രി ഒൻപത് മുതൽ കലാപരിപാടികൾ. ഞായറാഴ്ച വൈകിട്ട് ഏഴ് മുതൽ നൃത്തനൃത്ത്യങ്ങൾ. തിങ്കളാഴ്ച ഏഴ് മുതൽ തായമ്പക, ഈടും കൂറും നൃത്തം, കളം പ്രദക്ഷിണം, കളം പാട്ട്, കളം മായ്ക്കൽ.
