വൈദ്യുതി നിയന്ത്രണത്തിന് പുറമെ സർചാര്‍ജ് വര്‍ധനവും; മേയിലെ ബില്ലിൽ യൂണിറ്റിന് പത്ത് പൈസ അധികം
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒൻപ പോലെ ട് പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന് പത്ത് പൈസ അധികം ഈടാക്കാനാണ് തീരുമാനം. ഇതോടെ സര്‍ചാര്‍ജ് ആകെ 19 പൈസയായി ഉയരും. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജ് ആയാണ് തുക ഈടാക്കുക. മേയിലെ ബില്ലില്‍ സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.
ലോഡ്‌ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മഴ പെയ്ത് ചൂട് കുറഞ്ഞ് ഉപഭോഗം കുറയുന്നത് വരെ ഈ സ്ഥിതി തുടരും.
