Connect with us

Kerala

കെ സ്‌മാര്‍ട്ട് തീർപ്പാക്കിയത് 6,33,733 അപേക്ഷ

Published

on

Share our post

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് വഴി ഇതുവരെ ലഭിച്ച 9,60,863 അപേക്ഷയിൽ 6,33,733 എണ്ണവും തീർപ്പാക്കി. 3,27,130 അപേക്ഷ തീർപ്പാക്കുന്ന നടപടി പുരോ​ഗമിക്കുകയാണ്. കെ സ്മാർട്ടിലൂടെ നികുതി, ഫീസ് ഇനത്തിൽ ഇതുവരെ പിരിച്ചെടുത്തത് 628.66 കോടി രൂപയാണ്. ഇതുവരെ ആകെ ലഭിച്ച 77,916 ജനന സർട്ടിഫിക്കറ്റ് അപേക്ഷയിൽ 67,176 പേർക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കി. ആകെ ലഭിച്ച 38,384 മരണ സർട്ടിഫിക്കറ്റ് അപേക്ഷയിൽ 30,694 എണ്ണവും തീർപ്പാക്കി. 29,073 വിവാഹ സർട്ടിഫിക്കറ്റ് അപേക്ഷയിൽ 12,826 പേർക്കും നൽകി. വിദേശത്തുള്ള 3358 പേർക്ക് വീഡിയോ കോൾ വഴി വിവാഹ രജിസ്ട്രേഷൻ നടത്തി.

5459 വ്യാപാരികൾക്കും വ്യവസായികൾക്കും പുതിയ ലൈസൻസ് നൽകി. 65,354 പേരുടെ ലൈസൻസും കെ സ്മാർട്ട് വഴി പുതുക്കി നൽകി. സാധാരണ കെട്ടിടങ്ങൾക്ക് 10 സെക്കൻഡിനുള്ളിൽ കെ സ്മാർട്ട് വഴി കെട്ടിട പെർമിറ്റ് ലഭിക്കും. ഇതുവരെ 5066 കെട്ടിട പെർമിറ്റാണ് കെ സ്മാർട്ട് വഴി ലഭ്യമാക്കിയത്. പൊതുജനങ്ങളുടെ 8876 പരാതിയിൽ 1322 എണ്ണവും പരിഹരിച്ചു. 39 പരാതി തള്ളി, 692 എണ്ണം കൂടുതൽ വ്യക്തതയ്ക്കായി പരാതിക്കാർക്ക് തിരിച്ചയച്ചു. 6823 പരാതി തദ്ദേശവകുപ്പിന്റെ പരിഗണനയിലാണ്.

ജനന, മരണ, വിവാഹ രജിസ്ട്രേഷൻ, കെട്ടിട നികുതി, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസ്, പൊതുജന പരാതി പരിഹാരം എന്നിങ്ങനെ പത്തു തരം സേവനമാണ് കെ സ്മാർട്ട് വഴി അതിവേ​ഗത്തിൽ ലഭ്യമാക്കുന്നത്. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ കെ സ്മാർട്ട്‌ ആപ്‌ ലഭ്യമാണ്. ഇതേ സേവനങ്ങൾ https://ksmart.lsgkerala.gov.in/ui/web-portal എന്ന കെ സ്മാർട്ട് വെബ് പോർട്ടിലിലൂടെയും ലഭിക്കും.


Share our post

Kerala

കോ​ഴി​ക്കോ​ട്ട് യു​വ​തി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

Published

on

Share our post

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് യു​വ​തി​യെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​മ്പ​റ്റ​യി​ലെ സ്വ​കാ​ര്യ വി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക ചി​ക്ക​മ​ഗ​ളൂ​രു സ്വ​ദേ​ശി ഐ​ഷാ സു​നി​ത​യാ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ​ത്താ​റി​നൊ​പ്പ​മാ​ണ് ഐ​ഷ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. സ​ത്താ​ർ ഇ​ന്ന് രാ​വി​ലെ ജോ​ലി ക​ഴി​ഞ്ഞ് എ​ത്തി​യ​പ്പോ​ഴാ​ണ് ഐ​ഷ​യെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


Share our post
Continue Reading

Kerala

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം; ആകർഷകമായ ശമ്പളം, സൗജന്യ വിസ, മെഡിക്കൽ ഇൻഷുറൻസ്

Published

on

Share our post

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് ജനെടെക് സി.സി.ടി.വി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥിക‍ൾ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവരോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ ആശയവിനിമയ ശേഷിയും ഉള്ളവരായിരിക്കണം.

വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. പ്രവർത്തി പരിചയം അടിസ്ഥാനപ്പെടുത്തി മാർക്കറ്റ് സ്റ്റാൻഡേർഡ് അനുസരിച്ച് ശമ്പളം ലഭിക്കും. എന്നാൽ ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഫോട്ടോ ഉൾപ്പെടുന്ന വിശദമായ ബയോഡാറ്റ, പാസ്‍പോർട്ട്, വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.

2024 മെയ് 6-ാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. gulf@odepc.in എന്ന ഈമെയിലിലേക്കാണ് അപേക്ഷയും മറ്റ് രേഖകളും അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ നമ്പർ 0471-2329440/41/42, 7736496574, 9778620460.


Share our post
Continue Reading

Kerala

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും യുവതിയും അറസ്റ്റിൽ

Published

on

Share our post

ബത്തേരി: വിവാഹ വാഗ്‌ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെയും, ഒത്താശ ചെയ്ത യുവതിയെയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി, നെല്ലാങ്കോട്ട പുത്തനങ്ങൽ വീട്ടിൽ നൗഷാദ് (41), പെൺകുട്ടിയെ ഉപദ്രവിക്കാൻ കൂട്ട് നിന്ന ബത്തേരി പട്ടര്പടി, തെക്കേകരയിൽ വീട്ടിൽ ഷക്കീല ബാനു (31) എന്നിവരെയാണ് ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 മെയ് മുതൽ പ്രതികൾ പെൺകുട്ടിയെ നിരവധി തവണ ഉപദ്രവിച്ചതായാണ് കണ്ടെത്തിയത്.


Share our post
Continue Reading

India15 mins ago

ഇംഗ്ലിഷ് ക്രിക്കറ്റ് താരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് സുഹൃത്ത്

Kerala18 mins ago

കോ​ഴി​ക്കോ​ട്ട് യു​വ​തി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

India21 mins ago

അ­​പ­​ര­​സ്ഥാ­​നാ​ര്‍­​ഥി​ക­​ളെ വി­​ല­​ക്കാ­​നാ­​കി​ല്ല; ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട­​പെ­​ടാ­​തെ സു­​പ്രീം­​കോ­​ട​തി

Kerala2 hours ago

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം; ആകർഷകമായ ശമ്പളം, സൗജന്യ വിസ, മെഡിക്കൽ ഇൻഷുറൻസ്

THALASSERRY2 hours ago

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

Kerala3 hours ago

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും യുവതിയും അറസ്റ്റിൽ

Kerala3 hours ago

എ.ആർ.ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala4 hours ago

സ്റ്റേയില്ല; ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം, ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹര്‍ജി തള്ളി

Kerala4 hours ago

ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala4 hours ago

കേരളം ആദ്യമായി ഉഷ്ണതരംഗ മാപ്പില്‍; വരുംവര്‍ഷങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് പഠനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!