Connect with us

India

ദൂരദർശൻ ലോഗോയും ഇനി കാവി നിറത്തിൽ

Published

on

Share our post

ഡൽഹി: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറം മാറ്റി കാവിയാക്കി. നേരത്തേ ലോഗോയുടെ നിറം ചുവപ്പായിരുന്നു. ലോഗോ മാത്രമല്ല ചാനലിന്റെ സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്.

പുതിയ നിറം സംബന്ധിച്ച് എക്സിൽ ദൂരദർശൻ കുറിപ്പ് പങ്കിട്ടിട്ടുണ്ട്. ‘ഞങ്ങൾ പുതിയൊരു രൂപത്തിൽ പ്രത്യേക്ഷപ്പെടുകയാണ്,അതേസമയം ഞങ്ങളുടെ മൂല്യം അതേപടി നിലനിർത്തും. മുമ്പെങ്ങുമില്ലാത്ത ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ. പുതിയ ഡിഡി വാർത്തകൾ ആസ്വദിക്കൂ. വേഗതയേക്കാൾ കൃത്യത, അവകാശവാദങ്ങൾക്ക് മുകളിൽ വസ്തുതകൾ, സെൻസേഷണലിസത്തിന് മുകളിൽ സത്യം.കാരണം ഡിഡി ന്യൂസ് എന്നാൽ സത്യമാണ്’, എന്നാണ് കുറിപ്പിലെ വരികൾ.നേരത്തേ തന്നെ മോദി സർക്കാരിന് അനുകൂലമായിട്ടുള്ള വാർത്തകൾ ദൂരദർശൻ സംപ്രേക്ഷണം ചെയ്യുന്നുവെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

സർക്കാരിനെ വെള്ളപൂശുന്ന രീതിയിലാണ് വാർത്തകളാണ് ദൂരദർശൻ നൽകുന്നതെന്നാണ് വിമർശനം. ഇത്തരത്തിൽ അടുത്തിടെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യാൻ ശ്രമിച്ചത് വിവാദമായിരുന്നു. നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുത്തതോടെ അഭിമുഖം പ്രേക്ഷേപണം ചെയ്യാൻ പ്രസാർ ഭാരതിക്ക് സാധിച്ചിരുന്നില്ല.

അതേസമയം അടുത്തിടെ ‘കേരള സ്റ്റോറി’ എന്ന വിവാദ സിനിമയും ദൂരദർശൻ പ്രദർശിപ്പിച്ചിരുന്നു. അന്ന് സംസ്ഥാന സർക്കാർ അടക്കം കടുത്ത ഭാഷയിലാണ് ഇതിനെതിരെ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിൻറെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്.

സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്. ബി.ജെ.പി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അതേസമയം പ്രതിഷേധങ്ങൾക്കിടയിലും സിനിമ ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്നു.


Share our post

India

റായ്ബറേലിയിൽ രാഹുൽ ഗാന്ധി കോൺഗ്രസ് സ്ഥാനാർത്ഥി

Published

on

Share our post

സസ്പെൻസ് അവസാനിപ്പിച്ച് അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്‌. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഉടൻ റായ്ബറേലിയിലേക്ക് തിരിക്കും. വൻ ഘോഷ യാത്രയായി നിർദ്ദേശപത്രിക സമർപ്പിക്കും. ഇന്നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി

ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അമേഠിയിൽ പ്രതിഷേധം നടത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലായി 353 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതിൽ 330 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്


Share our post
Continue Reading

India

ലോകത്തിന് വിസ്മയമായി സമുദ്രത്തിനടിയിലെ ശിവ ക്ഷേത്രം: ഭക്തര്‍ക്ക് കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ച

Published

on

Share our post

ലോകത്തിന് അത്ഭുതമായി സമുദ്രത്തിനടിയിലെ ഒരു ശിവ ക്ഷേത്രം. ഭക്തര്‍ക്ക് കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ചക്കാണ് ഇവിടെ സാക്ഷ്യം വഹിക്കുന്നത്. കടല്‍ത്തിര പിന്‍വാങ്ങിയ ഭൂമിയിലൂടെ രണ്ടുകിലോമീറ്ററോളം നടന്ന് ഭക്തര്‍ ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിക്കാനെത്തുന്നു. എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി പത്ത് വരെ കടല്‍ മാറിക്കൊടുക്കുന്നത് അത്ഭുത കാഴ്ചയാണ്. ഒരു മണിക്ക് ശേഷം ക്ഷേത്രത്തിനിരുവശവും ജലനിരപ്പ് താഴാന്‍ തുടങ്ങുകയും വെള്ളം മാറിനിന്ന്‌ കൊടുത്ത് ഭക്തര്‍ക്ക് ശിവാരാധനക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

ക്ഷേത്രപരിസരത്തുള്ള പാണ്ഡവക്കുളത്തില്‍ കൈകാലുകള്‍ ശുദ്ധിയാക്കിയിട്ടാണ് ഭക്തര്‍ ആരാധന നടത്തുക. രാത്രിയില്‍ വീണ്ടും ക്ഷേത്രം കടലിനടിയിലാകും. ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ ഭാവനഗറിലുള്ള കോലിയക്ക് എന്ന സ്ഥലത്താണ്. പഞ്ചപാണ്ഡവര്‍ ആരാധിച്ചിരുന്നതെന്നു കരുതുന്ന സ്വയംഭൂവായ അഞ്ച് ശിവലിംഗങ്ങളാണ് ഇവിടെ പ്രാര്‍ത്ഥനാ മൂര്‍ത്തികള്‍. അതോടൊപ്പം ഓരോ ലിംഗത്തിനു മുന്‍പിലും ഓരോ നന്ദിയുമുണ്ട്. ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയാം.

മഹാഭാരതയുദ്ധം ജയിച്ച പാണ്ഡവര്‍ക്ക് അഗാധമായ ദുഃഖമുണ്ടായി സ്വന്തം ബന്ധു മിത്രങ്ങളെ അവരുടെ തെറ്റുകൊണ്ടാണെങ്കില്‍പ്പോലും കൊല്ലേണ്ടിവന്നില്ലേ, ഈ പാപത്തിനെന്തുണ്ട് പരിഹാരം. എല്ലാ ദുഖത്തിനും പരിഹാരമായ കൃഷ്ണനെത്തന്നെ അവരഭയം പ്രാപിച്ചു. ശ്രീ കൃഷ്ണന്‍ അവര്‍ക്കൊരു കറുത്ത കൊടിയും കറുത്ത പശുവിനെയും കൊടുത്തു. ഈകൊടിയുമേന്തി കറുത്ത പശുവിനെ പിന്തുടരാന്‍ നിര്‍ദേശിച്ചു. എപ്പോഴാണോ ഇവ രണ്ടും വെളുപ്പുനിറമാകുന്നത് അപ്പോള്‍ അവരുടെ കളങ്കങ്ങള്‍ ക്ഷമിക്കപ്പെടുമെന്നും അവിടെ ശിവന്റെ സാന്നിധ്യമുണ്ടെന്നും അവിടെ ശിവനെ തപസ്സു ചെയ്യുന്നത് ഉത്തമമാണെന്നും ഉപദേശിച്ചു.

പഞ്ചപാണ്ഡവര്‍ ഈ നിര്‍ദ്ദേശം ശിരസ്സാവഹിച്ചു ദിനരാത്രങ്ങളലഞ്ഞു. പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചു. പക്ഷെ പശുവും കൊടിയും കറുത്തുതന്നെ. യാത്രാമധ്യേ അവര്‍ കോളിയാക്കിലെ കടല്‍തീരത്തെത്തി. അപ്പോഴതാ കൂടെയുള്ളത് വെളുത്തപശു, കൈയിലെ കൊടി വെളുപ്പ്. ശ്രാവണമാസത്തിലെ അമാവാസി ദിവസമായിരുന്നു അത് എന്ന് വിശ്വസിക്കപ്പെടുന്നു. പാണ്ഡവര്‍ അവിടെ തപസ്സാരംഭിച്ചു. അവരില്‍ സംപ്രീതനായ ശിവന്‍ അവരോരോരുത്തരുടെ മുന്‍പിലും പ്രത്യേക ശിവലിംഗമായി പ്രത്യക്ഷമായി.

ശിവപ്രീതിയില്‍ സന്തോഷിച്ച അവര്‍ ശിവലിംഗങ്ങളെ അത്യധികം ഭക്തിയോടെ ആരാധിച്ചു മടങ്ങിപ്പോയി. പഞ്ചപാണ്ഡവരെ കളങ്ക വിമുക്തരാക്കിയ മഹാദേവനെ നിഷ്‌കളങ്ക മഹാദേവനായി ആരാധിച്ചു തുടങ്ങി. അമാവാസി ദിവസങ്ങളില്‍ ഇവിടെ പ്രത്യക ആരാധനകളുണ്ട്. ഇവിടെ ചിതാഭസ്മം നിമഞ്ജനം ചെയ്താല്‍ പരേതാത്മാക്കൾക്ക് മോക്ഷപ്രാപ്തിയുണ്ടാകും എന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ കൊടിമാറ്റല്‍ വര്‍ഷത്തിലൊരിക്കലാണ് നടക്കുക. ഭവനഗര്‍ രാജവംശത്തിന്റെ അവകാശമാണത്.

ഈ മാറ്റുന്ന കൊടി അടുത്ത 364 ദിവസവും നിലനിന്നു പോരുന്നു ആഞ്ഞടിക്കുന്ന തിരകളോ, ആയിരങ്ങളെ സംഹരിച്ചലറിയാടിയ സുനാമിയോ ഈ കൊടിയേ വീഴ്ത്തിയിട്ടില്ല. എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടല്‍ക്ഷോഭവും ഉണ്ടായിട്ടും ഇത്രയും വര്‍ഷങ്ങളായി ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല എന്നതും അത്ഭുതം.


Share our post
Continue Reading

India

ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല- സുപ്രീം കോടതി

Published

on

Share our post

ന്യൂഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ വിവാഹങ്ങള്‍ സംഗീതവും നൃത്തവും ഭക്ഷണവുമടങ്ങിയ പരിപാടിയല്ല. വാണിജ്യപരമായ ഇടപാടുമല്ല. ചടങ്ങുകളുടെ അഭാവത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു മാര്യേജ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. ഹൈന്ദവ വിവാഹങ്ങള്‍ ഒരു സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും വിശുദ്ധ കര്‍മമാണെന്നും ഇന്ത്യന്‍ സമൂഹത്തില്‍ വലിയ മൂല്യമുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ അതിന്റെ പദവി നല്‍കേണ്ടതുണ്ടെന്നും ബെഞ്ച് നീരീക്ഷിച്ചു.

‘വിവാഹങ്ങള്‍ ആടാനും പാടാനും മാത്രള്ളതോ സ്ത്രീധനം ആവശ്യപ്പെടാനും കൈമാറാനുമുള്ളതോ പിന്നീട് ക്രമിനല്‍ നടപടികളുടെ ഭാഗമായ സമ്മര്‍ദ്ദങ്ങളിലേക്ക് നയിക്കാനുള്ളതോ ആയ ഒന്നല്ല. വിവാഹം വാണിജ്യപരമായ ഒരു ഇടപാടല്ല. അത് മഹത്തായ ഒന്നാണ്. ഒരു സ്ത്രീയും പുരുഷനും ഭര്‍ത്താവും ഭാര്യയുമായി മാറി ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബമായി ഭാവിയില്‍ പരിണമിക്കുന്ന പ്രക്രിയയാണ്, ബെഞ്ച് പറഞ്ഞു.

പൈലറ്റുമാരായ ദമ്പതിമാരുടെ വിവാഹമോചന ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. സാധുവായ ഹൈന്ദവ വിവാഹ ചടങ്ങുകള്‍ നടത്താതെ വിവാഹം കഴിച്ച ഇവർ പിന്നീട് വിവാഹമോചനത്തിന് ഹർജി നൽകുകയായിരുന്നു. വിവാഹജീവിതത്തിലേക്ക് കടക്കുന്നതിനു മുന്‍പ് വിവാഹം എന്ന സാമൂഹ്യസ്ഥാപനത്തേക്കുറിച്ചും ഇന്ത്യന്‍ സമൂഹത്തില്‍ അത് എത്രത്തോളം പവിത്രമായ ഒന്നാണെന്ന കാര്യത്തേക്കുറിച്ചും ആഴത്തില്‍ ചിന്തിക്കണമെന്നും കോടതി പറഞ്ഞു.


Share our post
Continue Reading

Kerala20 mins ago

പ്ലസ് വൺ: കഴിഞ്ഞവർഷത്തെ 178 അധികബാച്ചുകൾ തുടരും

Kerala30 mins ago

ഉഷ്ണതരംഗ സാദ്ധ്യത :സംസ്ഥാനത്ത് മദ്‌റസകള്‍ക്ക് മെയ് ആറ് വരെ അവധി

Kerala45 mins ago

മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

Kerala1 hour ago

കൊച്ചിയില്‍ നവജാത ശിശുവിനെ എറിഞ്ഞുകൊന്നു

Kerala2 hours ago

നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

Social2 hours ago

ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവരുടെ വീഡിയോകൾ പോസ്റ്റ് ചെയ്ത് വൈറലാകുന്നവരാണോ? വരുന്നത് മുട്ടൻ പണി

Kannur2 hours ago

സൂര്യാഘാതം വീട്ടിലുമെത്താം, വയോജനങ്ങൾക്ക് വേണം കൂടുതൽ കരുതൽ

Kerala2 hours ago

യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Kannur2 hours ago

ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി: വെന്തുരുകി നാട്

Kerala2 hours ago

വയറുവേദനയുമായെത്തി, പത്ത് കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കംചെയ്തു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!