കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ: അപേക്ഷ ജനുവരി 31 വരെ

Share our post

കേരള പൊലിസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലെ നിയമനത്തിന് അവസരം.

കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്‌ടർ ട്രെയ്നി തസ്തികയിലേക്ക് പി. എസ്. സി അപേക്ഷ ക്ഷണിച്ചു. ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31.

45,600 രൂപ മുതൽ 95,600 രൂപ വരെയാണ് ശമ്പളം. കേരള പി. എസ്. സി നടത്തുന്ന എഴുത്ത് പരീക്ഷയുടെയും, ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

20 വയസ് മുതൽ 31 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകർക്ക്, ആവശ്യമായ ശാരീരിക കായിക യോഗ്യതകൾ ഉണ്ടായിരിക്കണം. ശാരീരിക കായിക യോഗ്യതകളെ കുറിച്ചുള്ള വിവരങ്ങൾ പി. എസ്. സി വെബ്സൈറ്റിൽ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!