സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
പേരാവൂർ : സർവീസ്‌മെൻ ചാരിറ്റബിൾ സൊസൈറ്റി പേരാവൂരും ലയൺസ് ക്ലബും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.സണ്ണി ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. ശൈലജ അധ്യക്ഷത വഹിച്ചു.ടി.പി.ജോൺ, ടോമി ജോസഫ് എന്നിവർ സംസാരിച്ചു.