സൗജന്യ പി.എസ്.സി പരിശീലനം
കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് കണ്ണൂർ സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, പയ്യന്നൂർ എൽ.എൽ.എ താലൂക്ക് ലൈബ്രറി കോൺഫറൻസ് ഹാളിൽ 36 ദിവസത്തെ സൗജന്യ പരിശീലന പരിപാടി നടത്തും.
ഡിസംബർ അവസാന വാരത്തിൽ തുടങ്ങുന്ന പരിശീലനത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. താത്‌പര്യമുള്ളവർ താവക്കര കാമ്പസിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലോ പയ്യന്നൂർ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോയിലോ പയ്യന്നൂർ എൽ.എൽ.എ താലൂക്ക് ലൈബ്രറിയിലോ 20-ന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972703130.
