കണ്ണൂർ റൂറൽ പോലീസ് കായികമേള ഇന്ന് തുടങ്ങും

Share our post

ധർമശാല : രണ്ടാമത് കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായിക മേള ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ്‌ കെ.എ.പി നാലാം ബറ്റാലിയനിലെ സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോംപ്ലക്സിൽ നടക്കും.

കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഉദ്ഘാടനം ചെയ്യും. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ മുഖ്യാതിഥിയാകും.

പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ, ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് സ്പെഷ്യൽ യൂണിറ്റ് എന്നിവിടങ്ങളിലെ 400-ൽപരം പോലീസ് കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങിൽ കളക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!