Connect with us

Kannur

ശ്രീകണ്ഠപുരത്ത് മാലിന്യ നിർമാർജനത്തിന് 5.5 കോടിയുടെ പദ്ധതി

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും ശു​ചി​ത്വ വ​ത്ക​ര​ണ​ത്തി​നു​മാ​യി 5.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി. ജൈ​വ അ​ജൈ​വ മാ​ലി​ന്യം കൃ​ത്യ​മാ​യി വേ​ർ​തി​രി​ച്ച് സം​സ്‌​ക​രി​ക്കു​ക​യും ഇ​തു​വ​ഴി ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കേ​ര​ള സം​സ്ഥാ​ന വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ട്, കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മി​ഷ​ൻ ഗ്രാ​ൻ​ഡ്, സ്വ​ച്ച് ഭാ​ര​ത് മി​ഷ​ൻ ഫ​ണ്ട് തു​ട​ങ്ങി​യ വി​വി​ധ ഫ​ണ്ടു​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലെ ജൈ​വ​മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന​തി​ന് 6000 വീ​ടു​ക​ളി​ൽ റിം​ഗ് ക​മ്പോ​സ്റ്റ് വി​ത​ര​ണം ചെ​യ്യും.

2.5 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി നീ​ക്കിവച്ച​ത്. കൂ​ടാ​തെ 700 വീ​ടു​ക​ളി​ൽ ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി ബ​യോ ബി​ൻ ക​മ്പോ​സ്റ്റു​ക​ളും ഫ്ലാ​റ്റു​ക​ൾ, സ്‌​കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്‌​ക​രി​ച്ച് നേ​രി​ട്ട് വ​ള​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള മെ​ഷീ​നു​ക​ളും സ​ജ്ജീ​ക​രി​ക്കും.

ബ​യോ​ഗ്യാ​സ് നി​ർ​മാ​ണ​ത്തി​നാ​യി 12.15 ല​ക്ഷം രൂ​പ​യും ഹ​രി​ത​സേ​ന​ക്ക് മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങാ​ൻ 10.5 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ക്കു​ക. മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ ല​ഭ്യ​മാ​ക്കും. വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ എം​.സി​.എ​ഫി​ൽ എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.

ഹ​രി​തക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് ആ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 9.64 ല​ക്ഷം രൂ​പ​യും. മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സി.​സി.​ടി.​വി കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ക്കും.

ബ​സ് സ്റ്റാ​ന്‍റ്, സ്‌​കൂ​ളു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യാ​തെ ശേ​ഖ​രി​ക്കു​ന്ന​തി​ന് മി​നി ബൂ​ത്തു​ക​ൾ​ക്കാ​യി 1.07 ല​ക്ഷ​വും രൂ​പ​യും പ്ലാ​സ്റ്റി​ക്കി​ന് ബ​ദ​ലാ​യു​ള്ള ഉത്പന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ 10 ല​ക്ഷം രൂ​പ​യും സാ​നി​റ്റ​റി നാ​പ്കി​ൻ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള മെ​ഷീ​ൻ സ്ഥാ​പി​ക്കാ​ൻ 6.5 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.

ഡ്രൈ​നേ​ജ്, മാ​ൻ ഹോ​ൾ ക്ലീ​നി​ംഗ് ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​യി സ​ഹാ​യി ക​ർ​മ്മാ​ചാ​രി പ്രോ​ജ​ക്ട് ന​ട​പ്പി​ലാ​ക്കും. ഹ​രി​തക​ർ​മ്മ സേ​ന​യ്ക്ക് യൂ​ണി​ഫോം, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നും തു​ക വ​ക​യി​രു​ത്തി.

ഇ​വ കൂ​ടാ​തെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​മ്പൂ​ർ​മൂ​ഴി മോ​ഡ​ൽ എ​യ്റോ​ബി​ക് ക​മ്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ൽ, ല​ഗ​സി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ൽ, വ്യ​ക്തി​ഗ​ത ശൗ​ചാ​ല​യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം, ബൊ​ക്കാ​ഷി ബ​ക്ക​റ്റ് വി​ത​ര​ണം, എം.​സി.എ​ഫി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങ​ൽ, കാ​വു​മ്പാ​യി എം.സി.എ​ഫി​ൽ അ​ഗ്നി സു​ര​ക്ഷ സം​വി​ധാ​ന​മൊ​രു​ക്ക​ൽ തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.


Share our post

Kannur

തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു

Published

on

Share our post

തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.

 


Share our post
Continue Reading

Kannur

സ്‌നേഹസംഗീതം നിറയും ഈ വീട്ടിൽ

Published

on

Share our post

തലശേരി:മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്‌സികോപ്പ്‌സിന്റെ സഹകരണത്തോടെ നിർമിച്ച വീട്‌ കുടുംബത്തിന്‌ കൈമാറി. തലശേരി രാഘവന്റെ സ്‌മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക്‌ കൊളുത്തി വീട്‌ കൈമാറ്റം ഉദ്‌ഘാടനംചെയ്‌തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്‌. വീട്ടുമുറ്റത്ത്‌ ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷയായി. മേഴ്‌സികോപ്‌സ്‌ സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ്‌ കമീഷണർ കെ എസ്‌ സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ്‌ എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി കെ സജീന്ദ്രൻ, എസ്‌ഐ ശ്രീജേഷ്‌ എന്നിവർ സംസാരിച്ചു. വീട്‌ നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്‌പി ടി കെ സുരേഷ്‌ സ്വാഗതം പറഞ്ഞു. തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്‌സികോപ്‌സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്‌ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന്‌ ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്‌.

 


Share our post
Continue Reading

Kannur

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്;നവജാത ശിശുവിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി

Published

on

Share our post

കണ്ണൂർ: വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു.പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

 


Share our post
Continue Reading

Trending

error: Content is protected !!