വൈദ്യുത കമ്പി പൊട്ടി വീണ് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

Share our post

വടകര : സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർഥി പൊട്ടി വീണ വൈദ്യുതി കമ്പിയിൽ കുരുങ്ങി മരിച്ചു. മണിയൂർ മുതുവന കടയക്കുടി മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണിയൂർ പഞ്ചായത്തിലെ മുതുവന മണപ്പുറത്ത് താഴ വയലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെ നിഹാലിന്റെ വീട്ടിനടുത്തുവച്ചായിരുന്നു അപകടം.

ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ പൊട്ടിവീണ വൈദ്യുതി കമ്പി സൈക്കിളിൽ കുരുങ്ങുകയായിരുന്നു. തെങ്ങ് വീണാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. സംഭവം ഏറെ നേരം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഒടുവിൽ സംഭവം ശ്രദ്ധിച്ച നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. പിതാവ്: ഹമീദ്. മാlതാവ്: ഹസീന. സഹോദരൻ: മുഹ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!