സ്ട്രോക്ക് വന്ന് ഒരു ഭാഗം തളർന്നു; 50-50 നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ചെറുവാഞ്ചേരിയിലെ ചന്ദ്രന്
കൂത്തുപറമ്പ് : കേരള ഭാഗ്യക്കുറിയുടെ 50 – 50 നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് ചെറുവാഞ്ചേരി പൂവത്തൂർ മഞ്ഞാമ്പ്രത്തെ കൂലി തൊഴിലാളി തൈക്കണ്ടിപറമ്പിൽ കെ.ചന്ദ്രന്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്
സമ്മാനാർഹമായ എഫ്പി 222850 നമ്പർ ലോട്ടറി ടിക്കറ്റ് ചന്ദ്രൻ ചെറുവാഞ്ചേരി ഗ്രാമീണ ബാങ്ക് ശാഖയിൽ ഏൽപിച്ചു. ചെറുവാഞ്ചേരി ടൗണിലെ ലോട്ടറി വിൽപനക്കാരനായ എം.പ്രകാശനിൽ നിന്നു വാങ്ങിയ ടിക്കറ്റിലാണു ചന്ദ്രനു സമ്മാനം ലഭിച്ചത്.
സ്ട്രോക്ക് വന്ന് ഒരു ഭാഗം തളർന്നു മറ്റു ജോലികളൊന്നും ചെയ്യാൻ കഴിയാത്ത പ്രകാശൻ ചെറുവാഞ്ചേരി ജേസീസ് നൽകിയ സ്റ്റാളിലാണു ലോട്ടറി വ്യാപാരം നടത്തുന്നത്. കൂലിപ്പണിക്കാരനായ ചന്ദ്രനെ ഭാഗ്യം കടാക്ഷിച്ചതിൽ നാട്ടുകാരും കുടുംബവും സന്തോഷത്തിലാണ്. ഭാര്യ വനജയും 3 മക്കളും അടങ്ങുന്നതാണ് ചന്ദ്രന്റെ കുടുംബം. ബാങ്കുകളിലും മറ്റും കടബാധ്യതയുള്ള ചന്ദ്രന് ഈ ഭാഗ്യം വലിയ ആശ്വാസമായിരിക്കുകയാണ്.
