Connect with us

Kannur

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുമുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ വാതിലുകൾ/ മേൽക്കൂര/ഫ്‌ളോറിങ്/ഫിനിഷിങ്/പ്ലംബിംങ്/സാനിറ്റേഷൻ/വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് ധനസഹായം. 

ഒരു വീടിന്റെ അറ്റകുറ്റപണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക  വെല്ലുവിളി നേരിടുന്നവരാണെങ്കിലും, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകയാണെങ്കിലും മുൻഗണന.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിൽനിന്ന് അപേക്ഷാ ഫോം ലഭിക്കും. 

2023-24 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കുക. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷകൾ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 31.

വീട് അറ്റകുറ്റപണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസി. എഞ്ചിനീയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷൻ ഓഫീസറിൽനിന്നോ പഞ്ചായത്ത് സെക്രട്ടറിയിൽനിന്നോ ഹാജരാക്കണം


Share our post

Kannur

അനധികൃത ചെങ്കല്ല് ഖനനം;12 ലോറികൾ പിടിച്ചെടുത്തു; 2.33 ലക്ഷം പിഴ ചുമത്തി

Published

on

Share our post

ക​ണ്ണൂ​ർ: ക​ല്യാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത ചെ​ങ്ക​ല്ല് ഖ​ന​ന​ത്തി​നെ​തി​രെ ന​ട​പ​ടി. മൈ​നി​ങ് ആ​ന്‍ഡ് ജി​യോ​ള​ജി വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 12 ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്തു.

2.33 ല​ക്ഷം രൂ​പ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി. മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ല്ല് പ​ണ​ക​ള്‍ക്കെ​തി​രെ​യും ന​ട​പ​ടി തു​ട​ങ്ങി. വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് ജി​യോ​ള​ജി​സ്റ്റ് കെ.​ആ​ര്‍. ജ​ഗ​ദീ​ശ​ന്‍ അ​റി​യി​ച്ചു.നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി മേ​ഖ​ല​യി​ൽ ചെ​ങ്ക​ല്ല് ഖ​ന​നം ന​ട​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ക​ല്യാ​ട് സ്ഥാ​പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഉ​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്നു​ണ്ട്.

ഏ​താ​നും സെ​ന്റ് സ്ഥ​ല​ത്തി​നു മാ​ത്രം അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം ഏ​ക്ക​ർ ക​ണ​ക്കി​നു സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ക​ല​ക്ട​ർ ഖ​ന​നം നി​രോ​ധി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഖ​ന​നം പു​ന​രാ​രം​ഭി​ച്ച​ത്.ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വെ​ള്ളോ​റ വി​ല്ലേ​ജി​ലെ കോ​യി​പ്ര​ത്ത് ജി​ല്ല ഭ​ര​ണ​കൂ​ടം അ​ട​ച്ചു​പൂ​ട്ടി​യ ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ ഖ​ന​നം പു​ന​രാ​രം​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന‍ല്‍കി​യി​രു​ന്നു. അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ നി​ര​വ​ധി ത​വ​ണ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടും പി​ഴ ചു​മ​ത്തി​യി​ട്ടും തു​ട​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.


Share our post
Continue Reading

Kannur

റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി

Published

on

Share our post

ക​ണ്ണ​പു​രം: ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഘ​ത്തെ ക​ണ്ണ​പു​രം പൊ​ലീ​സ് കാ​സ​ർ​കോ​ട്ടു​നി​ന്നും പി​ടി​കൂ​ടി. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ മൊ​യ്തീ​ൻ ഫ​സ​ൽ, എ​ച്ച്. മു​ഹ​മ്മ​ദ് മു​സ്‌​ത​ഫ എ​ന്നി​വ​രും ഒ​രു 17 കാ​ര​നു​മാ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്. ചെ​റു​കു​ന്ന് ഇ​ട്ട​മ്മ​ലി​ലെ വ​ള​പ്പി​ലെ പീ​ടി​ക​യി​ൽ ഹ​സീ​ബി​ന്റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യി​രു​ന്ന​ത്.മ​ല​പ്പു​റ​ത്തേ​ക്ക് പോ​കാ​നാ​യി ക​ഴി​ഞ്ഞ 11ന് ​ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട സ​ഹോ​ദ​ര​ൻ അ​സീ​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ൽ 13 എ.​ഡ​ബ്ല്യു 1095 ന​മ്പ​ർ ബു​ള്ള​റ്റ് ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. വി.​പി. ഹ​സീ​ബി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ണ്ണ​പു​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ന​ടു​ത്ത് കു​റ്റി​ക്കാ​ട്ടി​ൽ എ​ണ്ണ തീ​ർ​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ബൈ​ക്ക് ക​ണ്ടെ​ടു​ത്തു. ബൈ​ക്കി​ന്റെ വ​യ​ർ മു​റി​ച്ച് ബൈ​ക്ക് സ്റ്റാ​ർ​ട്ടാ​ക്കി​യാ​ണ് കൊ​ണ്ടു​പോ​യ​ത്. പ​ഴ​യ​ങ്ങാ​ടി, ക​ണ്ണ​പു​രം ഉ​ൾ​പ്പെ​ടെ പ​ല റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തെ​യാ​ണ് കാ​സ​ർ​കോ​ടുനി​ന്ന് പി​ടി​കൂ​ടി​യ​ത്. പ​ഴ​യ​ങ്ങാ​ടി, നീ​ലേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​വ​ർ ബൈ​ക്ക് മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്.പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 17 വ​യ​സ്സു​കാ​ര​നെ ര​ക്ഷി​താ​വി​ന്റെ സ്റ്റേ​റ്റ്മെ​ന്റ് പ്ര​കാ​രം വി​ട്ട​താ​യും ക​ണ്ണ​പു​രം പൊ​ലീ​സ​റി​യി​ച്ചു. എ​സ്.​ഐ കെ. ​രാ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​വി. അ​നൂ​പ്, വി.​എം. വി​ജേ​ഷ്, കെ. ​മ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.


Share our post
Continue Reading

Kannur

ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം നടാലിൽ തള്ളി; കാൽലക്ഷം പിഴ ചുമത്തി

Published

on

Share our post

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം ന​ടാ​ലി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ കാ​ൽ​ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി ജി​ല്ല എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡ്. ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ച്ച് ന​ടാ​ലി​ലെ തോ​ടി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ത​ള്ളി​യ​തി​നാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് മ​ഹേ​ഷ് കെ. ​ത​ല​മു​ണ്ട, ബാ​ബു കു​റ്റി​ക്ക​കം എ​ന്നി​വ​ർ​ക്ക് 5000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി​യ​ത്.മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​യി കൈ​മാ​റി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക്കും 5000 രൂ​പ വീ​ത​ം പി​ഴ ചു​മ​ത്തു​ന്ന​തി​നും സ്ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി. മാ​ലി​ന്യം സ്വ​ന്തം ചെ​ല​വി​ൽ വീ​ണ്ടെ​ടു​ത്ത് ത​രംതി​രി​ച്ച് സം​സ്ക​രി​ക്കാ​നാ​യി അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. കെ​ട്ടി​ട നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ, മോ​ഡു​ല​ർ കി​ച്ച​ന്റെ പാ​ക്കി​ങ് ക​വ​റു​ക​ൾ, ഫ്ല​ക്സ് ബോ​ർ​ഡി​ന്റെ ഭാ​ഗ​ങ്ങ​ൾ, കാ​ർ​ഷി​ക ന​ഴ്സ​റി​യി​ൽ നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് പൂ​ച്ച​ട്ടി​ക​ൾ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​ള​ങ്ങ​ൾ, മ​റ്റു​ള്ള ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ വി​വി​ധ​യി​ട​ങ്ങ​ളി​ൽനി​ന്ന് ശേ​ഖ​രി​ച്ച് ടി​പ്പ​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന് ന​ടാ​ലി​ൽ ത​ള്ളി​യ​താ​യാ​ണ് ജി​ല്ല സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്.അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​ ദി​വ​സ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​സ്മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ എം. ​ല​ജി, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ശെ​രി​കു​ൽ അ​ൻ​സാ​ർ, കോ​ർ​പ​റേ​ഷ​ൻ സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​നീ​ഷ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശ്രു​തി, ക​ണ്ടി​ജ​ന്റ് ജീ​വ​ന​ക്കാ​രാ​യ സി.​പി. ശ്യാ​മേ​ഷ്, എം. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!