ബീറ്റ് ഫോറസ്റ്റ് ഓഫീസർ: ഇന്റർവ്യൂ 14 മുതൽ

Share our post

ജില്ലയിൽ വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിലെ പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം-092/2022, 093/2022) തസ്തികയിലേക്ക് ഡിസംബർ അഞ്ച്, ആറ് തീയതികളിൽ നടത്തിയ കായികക്ഷമതാ പരീക്ഷയിൽ വിജയിച്ച് ചുരുക്കപട്ടികയിൽ ഉൾപ്പെട്ട, ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഡിസംബർ 14, 15, 16 തീയതികളിൽ പി .എസ് .സി കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബായോഡാറ്റയും സഹിതം ഉദ്യോഗാർഥികൾ ഹാജരാകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!