ശബരിമലയിൽ പ്രതിദിന ദർശനം 90000 ആയി പരിമിതപ്പെടുത്തും

Share our post

ശബരിമല: ശബരിമല തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. മുഖ്യമന്ത്രിയുടെ വിളിച്ച ഉന്നതതല യോഗത്തിലെ തീരുമാനം ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ അറിയിച്ചു. ഭക്തർക്ക് നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കുവാനും ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ ആഴ്ച്ച തോറും ഉന്നതതല യോഗം ചേരാനും തീരുമാനമായി.

പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം പതിനെട്ടാം പടി ചവിട്ടുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി. പരമാവധി 90 പേരെ മാത്രമേ ഒരു മിനിറ്റിൽ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളു. പകൽ ഉച്ചക്ക് 1:30 വരെയും രാത്രി 11:30 വരെയും ദർശന സമയം നീട്ടിയിട്ടുണ്ട്. ഇതാടെ ദിവസവും ദർശന സമയം 19 മണിക്കൂറായി ഉയരും.

നിലക്കലിലെ പാർക്കിക്ക് സൗകര്യം വർദ്ധിപ്പിക്കും.നിലക്കലിലും പമ്പയിലും ടോയ്ലറ്റ് സൗകര്യം സൗജന്യമാക്കും എന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!