പേരാവൂർ-തലശേരി റോഡിൽ സെഡ് ബെയ്ക്ക്‌സ് പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: തലശേരി റോഡിൽ സൗത്ത് ഇൻഡ്യൻ ബാങ്കിനു സമീപം സെഡ് ബെയ്ക്ക്‌സ് പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, യു.എം.സി ജില്ലാ വൈസ്. പ്രസിഡന്റ് കെ.എം. ബഷീർ, കെ.വി.വി.ഇ.എസ് ജില്ലാ വൈസ്. പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, കെ.വി.വി.എസ് യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് എന്നിവർ സംസാരിച്ചു.

യു.എം.സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, വി.കെ. വിനേശൻ, ബേബി പാറക്കൽ, വി.കെ. രാധാകൃഷ്ണൻ, മധു നന്ത്യത്ത്, സെഡ് ബെയ്ക്ക്‌സ് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!