അധ്യാപികയാകാനുള്ള സ്വപ്‌നം ബാക്കി; സ്‌നേഹയ്ക്ക് ദാരുണാന്ത്യം, ഒപ്പം സഹോദരനും

Share our post

പരിയാരം (കണ്ണൂർ) : ദേശീയപാത പരിയാരം അലകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. പരിയാരം പാച്ചേനി സ്വദേശിനി സ്‌നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരന്‍ ലോഗേഷ് എന്നിവരാണ് മരിച്ചത്. സ്നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ചിരുന്നു. ജോലിക്ക് ചേരാൻ പോകവെയാണ് അപകടമുണ്ടായത്.

സ്‌നേഹ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലോഗേഷിനെ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 7.15ന് ആണ് അപകടമുണ്ടായത്. മിനിലോറിയുടെ അടിയില്‍പ്പെട്ട സ്‌നേഹയെ പരിയാരം പൊലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!