തലശേരി കടപ്പുറത്ത് എസ്.ഐ.യെ കൈയേറ്റം ചെയ്ത യുവാവ് റിമാൻഡിൽ
തലശ്ശേരി : എസ്.ഐ. ആർ.മനുവിനെ കൈയേറ്റം ചെയ്ത യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാവനം ഹൗസിൽ പ്രത്യുഷ് (31) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി 12-ന് തലശ്ശേരി കടപ്പുറത്താണ് സംഭവം. രാത്രി സ്ത്രീയോടൊപ്പം കടപ്പുറത്ത് കണ്ട യുവാവിനോട് കാര്യം അന്വേഷിച്ചപ്പോൾ കൈകാര്യം ചെയ്തെന്നാണ് പരാതി. എസ്.ഐ.ക്കൊപ്പമുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ പ്രജീഷിനെയും കൈകാര്യം ചെയ്യാൻ ശ്രമിച്ചു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും കൈയേറ്റം നടത്തുകയും ചെയ്തതിനാണ് കേസ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. ഒന്നിച്ചുണ്ടായിരുന്ന സ്ത്രീക്ക് കോടതി ജാമ്യം അനുവദിച്ചു.
