Connect with us

Breaking News

വെറുതേ ഇടുന്നതല്ല റോഡിലെ ഈ വരകൾ: ഇവയുടെ അർഥമെന്ത്?

Published

on

Share our post

റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. എന്തിനാണ് അവ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ് മാർക്കിങ്ങുകളെകുറിച്ച്. ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ ഡ്രൈവറെ സഹായിക്കുകയും ചെയ്യും. റോഡിലെ ശ്രദ്ധ വ്യതിചലിക്കാതെ കാര്യങ്ങൾ മനസിലാക്കാനും, കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായി റോഡുപയോഗിക്കുവാനും ഇവ സഹായിക്കും. 

മഞ്ഞ, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. റോഡിനു നെടുകെയുള്ള വരകൾ തന്റെ വാഹനത്തിന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന് ഒരു ഡ്രൈവർക്ക് നൽകുന്ന സൂചനയാണ്. റോഡിന് കുറുകെയുള്ള വരകൾ വാഹനം നിർത്തേണ്ട സ്ഥാനം അറിയിക്കുന്നതിനാണ് മറ്റു വരകൾ ഡ്രൈവർക്കുള്ള നിർദ്ദേശങ്ങളാണ്. വിവിധ തരം റോഡുമാർക്കിങ്ങുകൾ എന്തെക്കെയാണെന്ന് നോക്കാം.

∙ ഇടവിട്ട വെള്ളവര

ഇരുവരിപ്പാതയുടെ മധ്യരേഖ. ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നതിനു വേണ്ടിയാണ് ഈ വര. ഡ്രൈവർമാർക്ക് റോഡിന്റെ ഇടതുഭാഗം നിലനിർത്തി വാഹനമോടിക്കുവാൻ സഹായിക്കുന്ന ഈ വര ഓവർടേക്കിങ് സമയത്ത് ആവശ്യമെങ്കിൽ മുറിച്ചു കടക്കാം.

∙ ഹസാർഡ് വാണിങ് ലൈൻ

അപകട സാധ്യതയുള്ള സ്ഥലം സമീപിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നതിനാണ് ഇത്തരം വരകൾ. മധ്യരേഖയെക്കാൾ ഈ വരയ്ക്ക് നീളം കൂടുതലും വരകൾ തമ്മിലുള്ള ഗ്യാപ്പ് കുറവും അയിരിക്കും. കുറഞ്ഞത് ഏഴു വരകൾ ഉണ്ടായിരിക്കും. വളവുകൾ ജങ്ഷനുകൾ മുതലായ സ്ഥലങ്ങൾ അടുക്കുന്നതിനു മുൻപായി മധ്യരേഖയോട് തുടർച്ചയായാണ് ഈ വര ഉണ്ടാകുക.

∙ തുടർച്ചയായ വെള്ളവര

ഇരു ദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നു. റോഡിന്റെ ഇടതുഭാഗം നിലനിർത്തിത്തന്നെ വാഹനോടിക്കണം. വര മുറിച്ചു കടക്കുന്നതിന് നിയന്ത്രണമുണ്ട്.

∙ തുടർച്ചയായ മഞ്ഞവര

മഞ്ഞവരയുള്ള ഭാഗത്ത് ഓവർടേക്കിങ് പാടില്ല. സൈറ്റ് ഡിസ്റ്റന്റ് കുറവായ വളവുകളിലാണ് ഈ വരകൾ ഉണ്ടാകുക. വര മുറിച്ചു കടക്കുന്നത് കുറ്റകരമാണ്.

∙ ഇരട്ടവെള്ള/മഞ്ഞ വര

ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

∙ തുടർച്ചയായ വരയും ഇടവിട്ട വരയും

ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാം. എന്നാൽ തുടർച്ചയായ വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാൻ അനുവാദമില്ല.

∙ ട്രാഫിക് ലെയിൻ വര

വീതികൂടിയ റോഡുകളിൽ ഗതാഗതം വരിവരിയായി ക്രമീകരിച്ച് സുഗമമാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ വരകൾ. ഇടവിട്ട വെള്ളവരയായാണ് ട്രാഫിക് ലെയിൻ വരയ്ക്കുക., മധ്യരേഖയെ അപേക്ഷിച്ച് നീളവും വീതിയും കുറവായിരിക്കും ഈ വരകൾക്ക്.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!