Connect with us

Breaking News

യുവാവ് തൂങ്ങിമരിച്ച നിലയില്‍

Published

on


ഇരിട്ടി: ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അളപ്രയില്‍ വാടകക്ക് താമസിക്കുന്ന പെയിന്റിങ്ങ് തൊഴിലാളിയായ അജേഷിനെയാണ് (36) ഇന്ന് രാവിലെയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇരിട്ടി പോലീസ് ഇസ്പെക്ടർ കെ.ജെ. ബിനോയ്, എസ്.ഐ. ദിനേശന്‍ കൊതേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് രണ്ടു വയസുകാരൻ മരിച്ചു; എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍

Published

on

Share our post

കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞതോടെയാണ് സംഭവം. ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട കാറിലാണ് ലോറി ഇടിച്ചത്. സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്ന യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്നും അപ്പോഴാണ് ലോറി പിറകില്‍ വന്ന് ഇടിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. രണ്ട് സ്ത്രീകള്‍ നേരെ ലോറിക്ക് അടിയിലേക്ക് പോയെന്നും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇവരെ വലിച്ച് പുറത്തേക്ക് എടുത്തതെന്നും ഇവര്‍ പറയുന്നു.


Share our post
Continue Reading

Breaking News

ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് അപകടം; 36 പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Published

on

Share our post

ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്‌ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിൽ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. 30 പേര്‍ക്ക് പരിക്കുകളുണ്ട്.

ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു. ഹൈവേയുടെ 17.9 മീറ്ററാണ് തകര്‍ന്നത്. അപകടത്തെത്തുടർന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങള്‍ കണ്ടെത്തിയതായി മെയ്‌സൊ സിറ്റി സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്‌ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കന്നത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. ശക്തമായ മഴ പ്രവിശ്യയിലെ രണ്ട് നഗരങ്ങളെ സാരമായി ബാധിച്ചു. 110,000 പേരെ മാറ്റിപ്പാർപ്പിച്ചതായി പ്രാദേശിക സർക്കാർ പറയുന്നു. പ്രളയത്തിൽ നാലു പേർക്ക് ജീവൻ നഷ്ടമായി. 10 പേരെ കാണാതായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോട്ട് ചെയ്ടു.


Share our post
Continue Reading

Breaking News

മുതിർന്ന സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ.വി. നാരായണൻ അന്തരിച്ചു                         

Published

on

Share our post

കണ്ണൂർ: മുതിർന്ന സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ.വി. നാരായണൻ (85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അന്ത്യം. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം, മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേരള ക്ലേ ആൻ്റ് സിറാമിക്സ് ചെയർമാൻ, കണ്ണൂർ സ്പിന്നിങ് മിൽ ചെയർമാൻ, കെൽട്രോൺ ഡയറക്ടർ, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2021ൽ എരിപുരത്ത് നടന്ന സി.പി.എം ജില്ല സമ്മേളനത്തിൽ വെച്ച് ജില്ല കമ്മിറ്റിയിൽ നിന്നും പിരിഞ്ഞു. നിലവിൽ സി.പി.എം മാടായി ഏരിയാ കമ്മിറ്റിയംഗവും കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മാടായി ബാങ്ക് ജീവനക്കാരനായിരുന്നു.

ഭാര്യ. പി.എം. ലീല (റിട്ട. അധ്യാപിക മുത്തേടത്ത് എച്ച്.എസ് തളിപ്പറമ്പ്) മക്കൾ: മധു ( ദിനേശ് ഐ.ടി കണ്ണൂർ) മഞ്ജുള , മല്ലിക. മരുമക്കൾ: ബ്രിഗേഡിയർ ടി.വി. പ്രദീപ് കുമാർ, കെ.വി. ഉണ്ണികൃഷ്ണൻ (മുംബൈ) സീന മധു (കണ്ണപുരം ). സഹോദരി ഒ.വി. ദേവി.

ജില്ലയിൽ സി.പി.എമ്മിനെ വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവാണ് ഒ.വി. നാരായണൻ. അടിയന്തരാവസ്ഥയിലും, ഉൾപാർട്ടി പ്രതിസന്ധികളിലും ജില്ലയിലെ പാർട്ടിയെ ഒരു പോറലും ഏൽക്കാതെ സംരക്ഷിക്കുന്നതിൽ ഒ.വി. നാരായണൻ കാണിച്ച ധീരതയും സംഘടനാ വൈഭവവും ശ്രദ്ധേയമാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കല്യാശേരി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏപ്രിൽ 28ന് പുലർച്ചെ ശാരീരിക ആസ്വസ്‌ഥതയെ തുടർന്ന് ആസ്പത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു.

ഏഴോം ഓലക്കൽ തറവാട്ടിൽ 1939 ജൂൺ അഞ്ചിന് ജനിച്ചു. ഏഴോം ഹിന്ദു എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാടായി ഹയർ എലിമെൻ്ററി സ്കൂൾ (ബോയ്സ് ഹൈസ്കൂൾ) ഇ.എസ്.എൽ.സി പാസായി. ദാരിദ്ര്യം മൂലം തുടർപഠനം നടന്നില്ല. ജോലി തേടി ഊട്ടിയിലേക്ക് പോയി. ആറു മാസത്തോളം ചായക്കടയിൽ തൊഴിലാളിയായി. നാട്ടിൽ മടങ്ങിയെത്തി കർഷക തൊഴിലാളിയായി. 

1959 വരെ ഈ തൊഴിലിൽ വ്യാപൃതനായി. ഇതിനിടെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. കമ്യൂണിസ്റ്റ് – കർഷകസംഘം നേതാക്കളായ ടി.പി, പി.വി. അപ്പക്കുട്ടി, പയ്യരട്ട രാമൻ, പരിയാരം കിട്ടേട്ടൻ, കാക്കാമണി കുഞ്ഞിക്കണ്ണൻ എന്നിവർക്കൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായി.

1958 ൽ കമ്യൂണിസ്റ്റ് പാർട്ടിയംഗമായി. സാധാരണ പാർടിയംഗത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം വരെയായി ഉയർന്നു. സംഘാടകൻ, സഹകാരി, ഭരണകർത്താവ് എന്നി നിലകളിലെല്ലാം അടയാളപ്പെട്ടു. പാർട്ടി സിദ്ധാന്തവും പ്രേയോഗവും കൂട്ടിയിണക്കുന്നതിൽ അസാമാന്യ പാടവമുള്ള നേതാവായിരുന്നു ഒ.വി. ശാന്തവും സൗമ്യവുമായ പെരുമാറ്റത്തിലുടെ എതിരാളികളിൽ പോലും മതിപ്പുളവാക്കി.

പാർടി പ്രവർത്തകരുടെയും ജനങ്ങളുടെയും മനസിൽ ഒ.വി. എന്ന ചുരുക്കപേരിൽ നിറഞ്ഞുനിന്നു. കാർഷിക ഗ്രാമമായ ഏഴോത്തെ കൃഷിക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച ഒ.വി. കർഷക സംഘത്തിൻ്റെ ജില്ലാ പ്രസിഡൻ്റായി 16 വർഷം പ്രവർത്തിച്ചു. മലയോര കർഷകരുടെ പ്രശ്നങ്ങളിലടക്കം ഇടപെടാനും സമരങ്ങൾ നയിക്കാനും ഈ അനുഭവ പാഠം സഹായകമായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ച ഘട്ടത്തിൽ കാർഷിക മേഖലയിലടക്കം നടപ്പാക്കിയ പ്രവർത്തനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റി. മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി.

സി.പി.എമ്മിൻ്റെ ജില്ലയിലെ പ്രധാന നേതാവെന്ന നിലയിൽ പൊലീസ് പീഡനങ്ങളും ഏറ്റുവാങ്ങി. ഏഴോത്തെ ചെമ്മീൻകണ്ടി പ്രശ്നം രമ്യമായി പരിഹരിച്ചതിൻ്റെ പേരിൽ മുതലാളിമാരുടെ താൽപര്യത്തിനു വഴങ്ങി പൊലീസ് അകാരണമായി വേട്ടയാടി. വീട് റെയ്ഡ് ചെയ്യുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഒ.വി.യെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചു. അടിയന്തരാവസ്ഥയിൽ മിസാ പ്രകാരം അറസ്റ്റു ചെയ്ത് ജയിലടച്ചു. രണ്ടു വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ചു.

വ്യാഴാഴ്ച രാവിലെ ഒൻപതിന് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് മൃതദ്ദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സി.പി.എം മാടായി ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിക്കും. രാവിലെ 9.30 മുതൽ 11.30 വരെ എരിപുരം എ.കെ.ജി മന്ദിരത്തിലും തുടർന്ന് സി.പി.എം ഏഴോം ലോക്കൽ കമ്മിറ്റി ഓഫീസിൽ രണ്ട് മണിവരെയും പൊതു ദർശനത്തിന് വെക്കും. രണ്ട് മണിക്ക് ശേഷം വീട്ടിൽ എത്തിക്കുന്ന ഭൗതീക ദേഹം 3.30ന്  ഏഴോം പൊതു ശ്മശാനത്തിൽ സംസ്‌കരിക്കും . നാലിന് ഏഴോം പഞ്ചായത്തിന് സമീപം അനുശോചനയോഗം ചേരും.


Share our post
Continue Reading

Kerala8 hours ago

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

KELAKAM9 hours ago

തൊണ്ടിയിൽ സെയ്ൻ്റ് ജോൺസ് യു.പി സ്കൂളിൽ ഭാവോത്സവത്തിന് തുടക്കം

Kerala11 hours ago

അക്കൗണ്ടിൽനിന്ന്‌ നഷ്‌ടമായ തുക ബാങ്ക്‌ നൽകണമെന്ന്‌ വിധി

PERAVOOR12 hours ago

പേരാവൂരിൽ മെയ്ദിന റാലി നടത്തി

Kerala12 hours ago

14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി

Kerala13 hours ago

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി മാര്‍ജിനല്‍ സീറ്റില്‍ വര്‍ധനവ് അനുവദിക്കും

THALASSERRY13 hours ago

അടച്ചിട്ട മാഹിപ്പാലത്തിലൂടെ ഇരുചക്ര വാഹന യാത്ര

health14 hours ago

‘ വാക്സിൻ എടുത്തവർ അപകടാവസ്ഥയിലല്ല, പാർശ്വഫലമുണ്ടാവുക പത്തു ലക്ഷത്തിൽ ഏഴോ എട്ടോ പേർക്ക് മാത്രം’

KOOTHUPARAMBA14 hours ago

അപകടക്കെണി വിരിച്ച് തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡ്

Kerala15 hours ago

മുന്നറിയിപ്പില്ലാതെ കൂട്ടഅവധി, 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14 കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!