തലശ്ശേരി: കൈയിൽ നിന്ന് പടക്കം പൊട്ടിത്തെറിച്ച് വിദ്യാർഥിയുടെ രണ്ട് വിരലുകൾ ചിതറിത്തെറിച്ചു. തലായി ഗോപാലപേട്ട കുഞ്ഞിക്കടപ്പുറത്തിനടുത്ത ശ്രീകൃഷ്ണ നിവാസിൽ കൃഷ്ണജിത്തിന്റെ (14) വലത് കൈയിലെ വിരലുകളാണ് സ്ഫോടനത്തിൽ ചിതറിത്തെറിച്ചത്. കൃഷ്ണജിത്തിനെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ...
തലശ്ശേരി: ചെറുപുഴയിലെ എലഗൻസ് ബാറിനും പൊലീസിനും നേരെ അക്രമം നടത്തിയ കേസിൽ അറസ്റ്റിലും റിമാൻഡിലുമായ തലശേരി അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥന് സസ്പെഷൻ. ചെറുപുഴക്കടുത്ത വടശ്ശേരിയിലെ കുളങ്ങര നോബിൾ ജോസഫി (53)നെയാണ് ഫയർഫോഴ്സിൽ നിന്നും സസ്പെന്റ് ചെയ്തത്....
തലശ്ശേരി : തലശ്ശേരിയിൽ 32 കവലകളിൽ ബോട്ടിൽബൂത്ത് സ്ഥാപിക്കുന്നു. നഗരസഭ 2021-2022 സാമ്പത്തിക വർഷത്തെ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബൂത്ത് സ്ഥാപിക്കുന്നത്. 4.8 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഒരു ബൂത്തിന് 16,000 രൂപയാണ് ചെലവ്. ബൂത്തിൽ...
തലശ്ശേരി : ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിൽ, ഡിപ്പാർട്ടമെന്റ് ഓഫ് ബയോടെക്നോളജി, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടത്തുന്ന വിവിധ താൽകാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക്...
തലശ്ശേരി : ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചതിന്റെ ഓർമ പുതുക്കി ജഗന്നാഥക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. ഞായർ രാത്രി 10.40ന് പറവൂർ രാകേഷ് തന്ത്രികളുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ജ്ഞാനോദയയോഗം പ്രസിഡന്റ് കെ. സത്യൻ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ...
കണ്ണൂർ : ജില്ലാ നിർമിതികേന്ദ്രം സൈറ്റ് എൻജിനിയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. പ്രായപരിധി 30. www.kannurnirmithi.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയ മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ മാർച്ച് 21-ന് മുൻപ്...
മുഴപ്പിലങ്ങാട് : കുറുമ്പ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ പ്രധാന ചടങ്ങായ കലശം വരവും കാഴ്ചവരവും ബുധനാഴ്ച നടക്കും. വൈകീട്ട് നാലുമുതൽ വിവിധ ദേശങ്ങളിൽനിന്നായി ക്ഷേത്രത്തിലേക്ക് കലശംവരവ് ഉണ്ടാകും. അഞ്ചിന് കളംപാട്ട്, ഏഴിന് പുതുകുടം വെക്കൽ. രാത്രി...
തലശ്ശേരി : ഒരുഭാഗത്ത് നവീകരണം തകൃതിയിൽ നടക്കുമ്പോൾ മറുഭാഗത്ത് ഭീതിയുടെ നിഴൽ. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് ഈ കാഴ്ച. മലയോര മേഖലയിൽനിന്നടക്കമുള്ള സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ഈ ആതുരാലയത്തിന്റെ പരാധീനതകൾ വിട്ടൊഴിയുന്നില്ല. രോഗികളും പരിചരിക്കാനെത്തുന്നവരും ഭീതിയോടെയാണ്...
തലശ്ശേരി: തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള കംഫർട്ട് സ്റ്റേഷനും നഗരവാസികൾക്ക് നഷ്ടമാകുന്നു. പണം കൊടുത്ത് ഉപയോഗിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഈ കംഫർട്ട് സ്റ്റേഷൻ ആരംഭിച്ചതിൽ പിന്നീട് ആറ് മാസം...
ചമ്പാട് : അടച്ചുറപ്പില്ലാത്ത വീട്ടിൽ അന്തിയുറങ്ങിയ വിദ്യാർഥിനിക്ക് അധ്യാപകനും പൂർവവിദ്യാർഥികളും തുണയായി. വീടുപണി പൂർത്തിയാക്കാൻ കഴിയാതിരുന്ന മനേക്കരയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കും കുടുംബത്തിനുമാണ് സഹായമെത്തിയത്. ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപകനായ ജിതിൻ സന്ദേശും...