മമ്പറം: മമ്പറം പുതിയപാലം പ്രകാശപൂരിതമായി. 60 എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളാണ് പാലത്തിൽ നിറഞ്ഞുകത്തുന്നത്. രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചത്. പ്രത്യേക ഡിസൈനിൽ നിർമിച്ച പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകൾകൂടി പ്രകാശിക്കാൻ തുടങ്ങിയതോടെ ആകർഷകമായി....
കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി കേരളത്തിലെ ഖനനമേഖലയില്‍ വലിയമാറ്റം വരുത്തില്ല. ഖനന നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ കേരളം 2015-ല്‍ തന്നെ ലഘൂകരിച്ചതാണ് കാരണം. കെ.എം.എം.സി റൂള്‍ 2015 എന്നറിയപ്പെടുന്ന നിയമമാണ്, പിഴയടച്ച് ചട്ടലംഘനം ക്രമവത്കരിക്കാന്‍ സംസ്ഥാനത്ത്...
കണ്ണൂർ: ജലജീവൻ പദ്ധതിയുടെ ഭാഗമായി മാലൂർ, ന്യൂ മാഹി, കടമ്പൂർ, കതിരൂർ, പന്ന്യന്നൂർ, കുന്നോത്ത്പറമ്പ്, മൊകേരി, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം...
മട്ടന്നൂർ: വർഷങ്ങളായി മട്ടന്നൂർ വൃന്ദ ഹോട്ടലിലും പരിസര പ്രദേശങ്ങളിലും താമസിച്ചുവരികയായിരുന്ന അപ്പുണ്ണിയേട്ടന് ഇനി സ്നേഹഭവന്റെ കരുതൽ. മട്ടന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിനടുത്തുള്ള കടത്തിണ്ണയിൽ കഴിഞ്ഞുവരികയായിരുന്ന ഇദ്ദേഹം തീർത്തും അവശനായതിനേ തുടർന്ന് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ബന്ധുകളെ വിവരമറിയിച്ചു....
തൊണ്ടിയിൽ: സെയ്ന്റ് ജോൺസ് യു.പി.സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ താഴെ തൊണ്ടിയിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുകയും അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുകയും ചെയ്തു. പേരാവൂർ പഞ്ചായത്തംഗങ്ങളായ നൂറുദ്ധീൻ മുള്ളേരിക്കൽ, രാജു ജോസഫ്, പി.ടി.എ പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട്, അംഗങ്ങളായ സിബി...
കോഴിക്കോട് : കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ഒക്ടോബർ ഒന്ന് മുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ളവർക്ക് പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ....
കണ്ണൂർ : ക്ലാസ് മുറിയിൽ പാട്ട് പാടി വൈറൽ ആയ മിലന് സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് സംവിധായകൻ പ്രജേഷ് സെൻ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ...
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, പരീക്ഷയ്ക്ക് മുമ്പായി അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനി റൂറല്‍ എസ്.പിക്ക് പരാതി നല്കി. പരീക്ഷയ്ക്കെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും...
കൊമ്മേരി : തണൽ സ്വശ്രയ സംഘം എസ്.എസ്.എൽ.സി – പ്ലസ്ടു ഉന്നത വിജയികളെയും മികച്ച പ്രവർത്തനം നടത്തിയ ആശാവർക്കർ സുലേഖയെയും പൊതുപ്രവർത്തകൻ ബാബുരാജിനെയും ആദരിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. പി....
കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്. മേയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്നെത്തിയത്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിലാണ്....