കേളകം: അടയ്ക്കാത്തോട് ടൗണിൻ്റെ പരിസരത്ത് അനധികൃത മദ്യവിൽപനയും മദ്യപന്മാർ തമ്മിലുള്ള ഏറ്റുമുട്ടലും പതിവാകുന്നതായി പരാതി. അടയ്ക്കാത്തോട് സാംസ്കാരിക കേന്ദ്രത്തിൻ്റെ പരിസരത്തും, തടിമില്ല്, ക്ഷീരസംഘം എന്നിവയുടെ സമീപത്തും തമ്പടിക്കുന്ന മദ്യപന്മാർ തമ്മിലാണ് വാക്കേറ്റവും തമ്മിലടിയും പതിവാകുന്നത്. ടൗൺ...
കേളകം : ശുചിത്വ മാലിന്യ പരിപാലനരംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ സ്ക്വാഡ് ഇരിട്ടി പേരാവൂർ മേഖലയിലെ എട്ട് പ്രിന്റിങ്ങ് യൂണിറ്റുകളിൽനടത്തിയ പരിശോധനയിൽ നിരോധിത ഫ്ളക്സ് പിടികൂടി. കേളകത്തെ ബ്രദേഴ്സ് പ്രിന്റേഴ്സിൽ നിന്നാണ് നിരോധിച്ച ഫ്ളക്സ് പിടികൂടിയത്....
കേളകം : വേനൽ കടുത്തതോടെ കേളകം പഞ്ചായത്തിലെ പെരുന്താനം കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കോളനിയിലെ മുപ്പതിലധികം കുടുംബങ്ങൾ കുടിവെള്ളക്ഷാമത്താൽ പ്രതിസന്ധിയിലായിരിക്കുകയാണ്. കോളനിയിൽ വെള്ളത്തിന് പഞ്ചായത്ത് കിണറുണ്ടെങ്കിലും ചൂട് കൂടിയതോടെ വെള്ളം തീർത്തും കുറഞ്ഞു. കലങ്ങിയ വെള്ളമാണ്...
കേരളകം: ലോക്സഭാ ഇലക്ഷൻ എൻഫോഴ്സ്മെന്റിൻ്റെ ഭാഗമായി കേളകം പോലീസും പേരാവൂർ എക്സൈസും ചേർന്ന് അടക്കാത്തോട് ടൗണിലും പരിസരങ്ങളിലും കമ്പൈൻഡ് റെയിഡ് നടത്തി. കേളകം പോലീസ് എസ്എച്ച്ഒ പ്രവീൺ കുമാർ, എസ്ഐ രമേശൻ, എഎസ്ഐമാരായ സുനിൽ, വിവേക്,...
കേളകം: സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ലേല നടപടികൾ കർശനമാക്കിയത് മലയോരത്തെ കാർഷക ജനതയുടെ ഉറക്കം കെടുത്തുന്നു. വായ്പ കുടിശ്ശികയുടെ പേരിലാണ് വിവിധ ബാങ്കുകളുടെ ജപ്തി നടപടികൾ....
കേളകം : തകർന്നുകിടക്കുന്ന അടക്കാത്തോട്-കേളകം റോഡിൽ യാത്രക്കാരെ വലച്ച് പൊടിയും. പൊടി രൂക്ഷമായതോടെ വലിയ ദുരിതമാണ് ഇതുവഴി കടന്നുപോകുന്നവർ അനുഭവിക്കുന്നത്. വലിയ വാഹനം ഇതുവഴി കടന്നുപോയാൽ പിന്നെ കുറച്ചുനേരത്തേക്ക് പൊടികാരണം ഒന്നും കാണാൻപറ്റില്ല. കാൽനടയാത്രക്കാരാണ് കൂടുതൽ...
കേളകം: അടക്കാത്തോട്ടിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടി വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ ചത്തുപോയ കടുവയുടെ പോസ്റ്റ്മാർട്ടം നടത്തി. കടുവയുടെ നെഞ്ചിലും മുഖത്തും ഏറ്റ മുറിവുകളും , മുള്ളൻ പന്നിയെ ഭക്ഷിച്ചതു മൂലം ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുകയും...
കേളകം: അടക്കാത്തോട് നിന്നും ഇന്നലെ മയക്കു വെടിവെച്ച് പിടികൂടി വനംവകുപ്പിന്റെ സംരക്ഷണയിൽ ഇരിക്കെ ചത്തുപോയ കടുവ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ലിസ്റ്റിൽ ഇല്ലാത്തതാണെന്ന് കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ശശിധരൻ പറഞ്ഞു. കടുവയുടെ പോസ്റ്റ്മോർട്ടം പൂക്കോട്...
കേളകം: അടയ്ക്കാത്തോട് നിന്നും വനംവകുപ്പ് മയക്കു വെടിവെച്ചു പിടിച്ച കടുവയെ പ്രാഥമിക പരിശോധനകൾക്കുശേഷം നെയ്യാർ ടൈഗർ റിസർവ്വിലേക്ക് മാറ്റും. രണ്ടാഴ്ചയോളമായി മേഖലയെ ആശങ്കയിലാക്കിയ രണ്ടു വയസ്സായ ആൺ കടുവയേയാണ് വനംവകുപ്പ് വെടിവച്ച് പിടികൂടിയത്. കടുവയുടെ ദേഹത്ത്...
കേളകം: അടക്കാത്തോട് കരിയം കാപ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ വനപാലക സംഘം മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കി.ദിവസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കടുവയെ മയക്കുവെടിവെച്ച് പിടികൂടിയത്.