കൂട്ടലിന് മാത്രം ഒരു കുറവുമില്ല. ഇന്ധനമായാലും ഗ്യാസായാലും. പാചകവാതകത്തിന് കേന്ദ്രം 50 രൂപ ഒറ്റയടിക്ക് കൂട്ടിയതോടെ സിലിണ്ടറിന്റെ വില 1100 കടന്നു. പണ്ടൊക്കെ കൂട്ടലിന് ചില കാരണവും ന്യായീകരണവും ഒക്കെ നിരത്താറുണ്ടായിരുന്നു. ഇപ്പോള്‍ അതും ആരും...
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. പ്രാണരക്ഷാർഥം ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിർത്തിയപ്പോൾ തീപടർന്ന് അവിടെ നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ നാല് വാഹനങ്ങൾ കത്തിനശിച്ചു. കൊല്ലം രണ്ടാംകുറ്റിയിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവ്...
പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. തിരുവല്ല പൊലീസാണ് പ്രവീണിനെ പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം രക്ഷിതാക്കൾ...
സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി .ഡബ്ല്യു .ആര് .ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പല...
തൊടുപുഴ: കാൻസർ രോഗിയാണെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി.ബി. ബിജുവാണ് (45) പിടിയിലായത്. താൻ രോഗിയാണെന്ന് കാണിച്ച് കോളേജിൽ ഒരുമിച്ച് പഠിച്ചവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ...
കണ്ണൂര്‍: നാലുദിവസത്തെ പനി,തുടര്‍ന്ന് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവും. സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്ത്മയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങളാണ് ചികിത്സയില്‍. ഇതില്‍ കുട്ടികളുമുള്‍പ്പെടുന്നു രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നില്ലെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും...
ആലപ്പുഴ: കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ (കാസ്പ്) സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്നിന്നുള്ള സൗജന്യചികിത്സയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. കാസ്പ് ഹെല്‍ത്ത് കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കേ ഇനി സൗജന്യചികിത്സ ലഭിക്കൂ. തട്ടിപ്പ് തടയാന്‍ ലക്ഷ്യമിട്ടാണു നടപടി. കിടത്തിച്ചികിത്സയ്ക്കു പ്രവേശിപ്പിക്കുമ്പോള്‍ വിരലടയാളം സ്വീകരിച്ച്...
പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് എറിത്രിറ്റോൾ. സീറോ കലോറി ഉത്പന്നമായ എറിത്രിറ്റോളിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കി പുതിയ പഠനം. പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഈ ഉത്പന്നം ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും...
ദിവസങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ വീണ്ടും നടുറോഡിൽ മറ്റൊരു പെൺകുട്ടിക്ക് കൂടി ആൺ സുഹൃത്തിന്റെ മർദ്ദനമേറ്റു. പെൺകുട്ടിയെ മർദ്ദിച്ച ഉച്ചക്കട സ്വദേശി റോണിയെ...
കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനർഹർക്ക് ധനസഹായം ലഭിച്ചുവെന്ന സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി ഹെെക്കോടതി തള്ളി. വിഷയത്തിൽ സർക്കാർ ആദ്യമെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അട്ടിമറി വിവാദം അംഗീകരിക്കാനാവില്ലെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ സിബിഐ...