പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതര സുരക്ഷാ വീഴ്ച; പത്തൂ മാനുകള്‍ ചത്തു
തൃശൂര്‍ :പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകള്‍ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണ കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
