ഡല്‍ഹി സ്‌ഫോടനക്കേസ്; അന്വേഷണത്തിന് അഞ്ഞൂറംഗ സംഘത്തെ നിയോഗിച്ച് ഡല്‍ഹി പൊലീസ്
ഡല്‍ഹി: സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ വന്‍സംഘത്തെ നിയോഗിച്ച് ഡല്‍ഹി പോലീസ്.അഞ്ഞൂറംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം ലക്‌നൗവില്‍ യുപി പൊലീസുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഡല്‍ഹി സ്‌ഫോടനത്തിന് പിന്നിലുള്ള ഡോക്ടര്‍ ഉമര്‍ മുഹമ്മദ്, പിടിയിലായ ഡോക്ടര്‍ മുസമ്മില്‍ എന്നിവര്‍ ജോലി ചെയ്ത ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തുകയാണ്.
