തിരുവനന്തപുരം: ശ്വാസകോശ അർബുദം അതിവേഗം കണ്ടെത്താനാകുന്ന നൂതന യന്ത്രങ്ങൾ ഇനി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിലും. ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (ലീനിയർ ഇബസ്), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് എന്നിങ്ങനെ രണ്ട് മെഷീൻ സ്ഥാപിക്കാൻ 1.10 കോടി...
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യ ത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് 94 ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റ് തയാറായി. വെള്ളത്തിന്റെ ലഭ്യതയും ഉപയോഗവും ഭാവിയിലെ ആവശ്യകതയുമെല്ലാം ഉൾപ്പെടുത്തിയാണ് ജലബജറ്റ് തയാറാക്കിയത്. ലോക ജലദിനമായ മാർച്ച് 22നോ അടുത്തുള്ള ദിവസങ്ങളിലോ...
ന്യൂഡൽഹി:മോദി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവകൾ വഴി സമാഹരിച്ചത് 21.27 ലക്ഷം കോടി രൂപ. 2014–-15ൽ ഈയിനത്തിൽ കേന്ദ്രവരുമാനം 99,068 കോടി രൂപയായിരുന്നെങ്കിൽ 2021–-22ൽ ഇത് 3.63 ലക്ഷം കോടിയായി . നടപ്പ് സാമ്പത്തികവർഷം...
തൃശ്ശൂർ: സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് വിധേയനായി സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹർ (32) മരിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. സഹറിന്റെ മരണത്തിന് ശേഷം ഒളിവിലായിരുന്ന ചേർപ്പ് സ്വദേശികളായ...
ബെംഗളൂരു: ആറു ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു അതിവേഗ പാത വെള്ളത്തിനടിയില്‍. വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് പാതയില്‍ വെള്ളം കയറിയത്. ബെംഗളൂരുവിന് സമീപം രാമനഗര ജില്ലയിലാണ് സംഭവം....
തിരുവനന്തപുരം:സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം. സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍...
കോട്ടയം: പാലായിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു (22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം. ടിപ്പറിന്റെ പിന്നാലെ...
പാലക്കാട്: അന്തിമ വാദം പൂർത്തിയായ അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് എസ്.സി- എസ്.ടി കോടതി ഇന്ന് വിധി പറയും. ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷമായി.സാക്ഷി വിസ്താരം ആരംഭിച്ച് 11 മാസമാകുമ്പോഴാണ്...
മേപ്പാടി: നെടുങ്കരണയിൽ പന്നി കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസ്സുകാരൻ മരിച്ചു. ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം കടച്ചിക്കുന്നിലെ സുബൈറയുടെ വീട്ടിൽനിന്ന് ഓടത്തോടിലെ വീട്ടിലേക്ക്...
ചെന്നൈ: പ്രണയത്തിൽനിന്ന് പിന്മാറിയതിൽ പ്രകോപിതനായ യുവാവ് നഴ്സിങ് വിദ്യാർഥിനിയെ വെട്ടിക്കൊന്നു. ചെന്നൈയിൽ നഴ്സിങ് വിദ്യാർഥിനിയായ ധരണി(19)യാണ് വിഴുപുരം വക്രവാണ്ടിയിലെ വീട്ടിൽ കൊല്ലപ്പെട്ടത്. വിഴുപുരം സ്വദേശി ഗണേശനാണ് (25) വെള്ളിയാഴ്ച രാവിലെ ആറോടെ യുവതിയെ വെട്ടിക്കൊന്നത്. ധരണി...