യുഡിഎഫ് കോളയാട് പഞ്ചായത്ത് സ്ഥാനാർഥികളായി
പേരാവൂർ: കോളയാട് പഞ്ചായത്തിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 15 സീറ്റുകളിലും ഇത്തവണ കോൺഗ്രസ് മാത്രമാണ് മത്സരിക്കുന്നത്. സ്ഥാനർഥിയുടെ പേര്, ബ്രാക്കറ്റിൽ വാർഡ് 1. എം.മിനി(ആലച്ചേരി), 2. സി. ജയരാജൻ(മേനച്ചോടി), 3. ഉഷ മോഹനൻ (കക്കംതോട്) , 4. പി.വി.കാർത്യായനി(ആര്യപ്പറമ്പ്), 5. അമയ ദിനേശ് (വായന്നൂർ), 6. സാജൻ ചെറിയാൻ (പുത്തലം), 7. വിൻസി കട്ടക്കയം( വേക്കളം), 8. കെ.വി.ജോസഫ് (കൊമ്മേരി), 9. പി. സജീവൻ (ഈരായിക്കൊല്ലി), 10. സി. പി. ബിന്ദു (പെരുന്തോടി), 11. എം.കെ.സുമ(പെരുവ),12. അന്ന ജോളി (ചങ്ങലഗേറ്റ്), 13. കെ. പി.ഹസീന (കോളയാട്), 14. രൂപ വിശ്വനാഥൻ (പാടിപ്പറമ്പ്), 15. എം. ബാലചന്ദ്രൻ(എടയാർ). പഞ്ചായത്ത് ഭരണ സമിതി അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്നും ഇത്തവണ ഭരണം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സാജൻ ചെറിയാൻ (കോൺ.), ജോർജ് കാനാട്ട് (കേരള കോൺ.), ടി.പി.കാസിം കണ്ണവം (ഐയുഎംഎൽ), സി.ജെ.ജോസ്( ആർഎസ്പി),രാജൻ വാച്ചാലി (കെഡിപി), യുഡിഎഫ് ചെയർമാൻ കെ.എം.രാജൻ എന്നിവർ സംസാരിച്ചു.
