ന്യൂഡൽഹി: പാൻ കാർഡിനെ ആധാറുമായി 10 ദിവസത്തിനകം നിർബന്ധമായും ബന്ധിപ്പിക്കണമെന്ന സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്റർനെറ്റിന്റെ ലഭ്യതയില്ലായ്മ, സാങ്കേതികമായ അറിവില്ലായ്മ, പാൻ കാർഡിനായി പേര് രജിസ്റ്റർ ചെയ്യുന്നതിലും മറ്റും ഇപ്പോഴും നേരിടുന്ന പ്രായോഗിക തടസ്സങ്ങൾ...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ആ പരാതിയിന്മേല് എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും....
കോഴിക്കോട്: ഇന്ത്യയിൽ കടലാമ പഠന ത്തിന് തുടക്കം കുറിച്ച പ്രമുഖ ഗവേഷകൻ സതീഷ് ഭാസ്കർ (77) അന്തരിച്ചു. അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. 1977 ലാണ് സതീഷ് ഭാസ്കർ രാജ്യത്ത് കടലാമ പഠനം ആരംഭിക്കുന്നത്....
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പ്രതിയുമായി പണമിടപാട് നടത്തിയെന്നു കണ്ടെത്തിയതിന് വിജിലന്‍സ് കേസെടുത്ത ഡിവൈ.എസ്.പി.യുടെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നതിനിടെ ഡി.വൈ.എസ്.പി മുങ്ങി. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി. പി.വേലായുധന് നായരുടെ കഴക്കൂട്ടത്തെ വീട്ടിലാണ്...
വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളെന്ന് ഐക്യരാഷ്ട്രസഭ. അമിതമായ ഉപയോഗവും കാലാവസ്ഥാവ്യതിയാനവും വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പ്. റിപ്പോര്‍ട്ട് പുറത്തുവിട്ടത് യു.എന്‍ ജലഉച്ചകോടിയുടെ ഭാഗമായി.ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജലക്ഷാമത്തിന്റെ നാളുകളാണ് വരുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ നേരിയ വര്‍ദ്ധന. കൊവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം. ആസ്പത്രികളിലെത്തുന്നവരും പ്രായമായവരും രോഗികളും ഗര്‍ഭിണികളും അടക്കം മാസ്ക് നിര്‍ബന്ധമായും ധരിക്കണം....
ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടിയുമായെത്തിയ മൈക്രോസോഫ്റ്റിനെ നേരിടാനായി ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് എന്ന ചാറ്റ് ബോട്ട് ഇപ്പോള്‍ കൂടുതല്‍ ആളുകളിലേക്ക്. ബാര്‍ഡ് ഉപയോഗിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കും. ചാറ്റ് ജിപിടി ചെയ്തത് പോലെ ലോഗിന്‍...
ചെന്നൈ: കാഞ്ചീപുരത്ത് പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം. അപകടത്തില്‍ 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടമുണ്ടായത്. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. മൂന്ന് പേര് ചെങ്കല്‍പ്പേട്ടിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്....
തിരുവനന്തപുരം: ശ്രീകാര്യം ഗവ. എന്‍ജിനീയറിങ് കോളേജിലെ(സി.ഇ.ടി) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷംസുദ്ദീനെയാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചാക്ക ഐ.ടി.ഐ.യിലെ ജീവനക്കാരനായ ഷംസുദ്ദീന്, സി.ഇ.ടി.യിലെ ഈവ്നിങ് കോഴ്സ് വിദ്യാര്‍ഥിയാണ്....