പരിയാരം: കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിൽ ജല വിതരണം നിലച്ചു. ഇന്നലെ രാത്രി മുതലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വെള്ളം ലഭിച്ചില്ല. പ്രാഥമിക കർമങ്ങൾക്കു പോലും വെള്ളം കിട്ടാത്തതിനാൽ ഏറെ ദുരിതമായി. ദേശീയ പാത...
കണ്ണൂർ: വേനൽ കനക്കുന്നതിന് മുമ്പേതന്നെ ജില്ല പകൽച്ചൂടിൽ ഉരുകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് അത്യുഷ്ണണവും അതിശൈത്യവും...
കണ്ണൂർ: ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് തൊഴിലാളികൾ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സമരരംഗത്തേക്ക്. 108 ആംബുലൻസ് നടത്തിപ്പവകാശമുള്ള ജിവികെ ഇ.എം.ആർ.ഐ കമ്പനിയുമായി നടത്തിയ കരാർ ലംഘിച്ചതിൽ...
കണ്ണൂർ: കഴിഞ്ഞവർഷം അവസാനത്തോടെ കേരളത്തിന്റെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലെത്തിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. കോവിഡ്കാല പ്രതിസന്ധി മാഞ്ഞതോടെ വിദേശസഞ്ചാരികളും കൂടുതലായെത്തി. പ്രകൃതി സൗന്ദര്യവും സാംസ്കാരിക വെെവിധ്യവും ചരിത്രപെെതൃകവുമുള്ള ജില്ലയുടെ വിനോദസഞ്ചാര മേഖലയും വൻകുതിപ്പിലാണ്....
കണ്ണൂർ: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡി .വൈ .എഫ് .ഐ നേതൃത്വത്തിൽ ജില്ലയിലെ പതിനായിരത്തിലധികം വീടുകളിൽ പ്രദർശിപ്പിച്ചു. ഡോക്യുമെന്ററിയുടെ മലയാളം പരിഭാഷയാണ്...
തളിപ്പറമ്പ്∙ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ 2022 ഡിസംബർ 3, 4 തീയതികളിൽ നടന്ന കെ ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെയും മുൻ വർഷങ്ങളിൽ എഴുതി യോഗ്യത സർട്ടിഫിക്കറ്റ്...
കണ്ണൂർ: വൃത്തിയുള്ള കേരളം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്കരണ മേഖലയിലെ വിവിധ കാമ്പയിനുകളെ സംയോജിപ്പിച്ച് നടത്തുന്ന ‘വലിച്ചെറിയല് മുക്ത’ ജില്ലയിലെ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി ഈ വർഷത്തെ മഴക്കാലപൂർവ ശുചീകരണം നേരത്തെയാകും. പ്ലാസ്റ്റിക്...
കണ്ണൂർ: ജില്ല സീനിയർ പുരുഷ, വനിത ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗങ്ങളിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഫെബ്രുവരി 18ന് രാവിലെ 8 മണിക്ക് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജിലാണ്...
കണ്ണൂർ: ‘ഈ സ്വർണമാല ഐ.ആർ.പി.സിക്ക് കൈമാറണം’ -കണ്ടക്കൈ ചാലങ്ങോട്ടെ ടി. സരോജിനി മരിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളോട് ഒസ്യത്ത് ചെയ്ത കാര്യമായിരുന്നു ഇത്. ഇന്നലെ രാവിലെ ബന്ധുക്കൾ ആ ആഗ്രഹം നിറവേറ്റി. അവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ...
കണ്ണൂർ: വിഷപ്പാൽ വൻതോതിൽ അതിർത്തി കടന്ന് കേരളത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്തെ ക്ഷീരവികസന വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നോക്കുകുത്തിയായി മാറുന്നു. ആവശ്യത്തിന് ജീവനക്കാരും മതിയായ പരിശോധന സംവിധാനങ്ങളുമില്ലാത്തതാണ് ഇവ അതിർത്തി കടന്നുവരാൻ കാരണമാകുന്നതെന്ന് ക്ഷീരവികസന വകുപ്പ് തന്നെ...