ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ...
താമരശ്ശേരി: താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാന്‍...
കണ്ണൂർ :ജില്ലയിലെ വനാതിർത്തികളിൽ കാട്ടാനയുമായുള്ള സംഘർഷം വർധിച്ച് കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുകയും മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്. വനം വകുപ്പുമായി ചേർന്ന് ആദ്യഘട്ടത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ...
പേരാവൂർ. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ലൈംഗീകാവശ്യത്തിന് ഭീഷണിപ്പെടുത്തുകയും വഴങ്ങിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ.കോളയാട് പെരുവ സ്വദേശിയായ വയറിംഗ് തൊഴിലാളി കെ.ഹരീഷിനെ (20)യാണ് പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.എ. ബിജോയിയും...
കണ്ണൂര്‍: ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു. പയ്യന്നൂര്‍ സ്വദേശിയായ അനിലിന്റെ പത്തോളം പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ നാലു പശുക്കളുടെ നില ഗുരുതരമാണ്. പയ്യന്നൂര്‍ മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിന്റെ ബാക്കി വന്ന ചോറു കഴിച്ചതിന് പിന്നാലെയാണ്...
കണ്ണൂർ:അർബൻ നിധി -എനി ടൈം മണി നിക്ഷേപതട്ടിപ്പുകേസിൽ ഉത്തരവാദിത്വം പരസ്പരം ആരോപിച്ച് ഡയറക്ടർമാർ.കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത എനി ടൈം മണി ഡയറക്ടർമാരായ ആന്റണി സണ്ണി, ഗഫൂർ, ഷൗക്കത്ത് അലി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം...
പയ്യന്നൂർ: കോറോം മുച്ചിലോട്ടുകാവിൽ 13 വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി 4 മുതൽ 7 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി. ഭക്ഷണത്തോടൊപ്പം നൽകുന്നതിനു 60ക്വിന്റൽ ഏത്തക്കായ ഉപ്പേരിയാണ് ആദ്യമായി തയാറാക്കിയത്. കളിയാട്ട ദിവസങ്ങളിൽ ആറു നേരങ്ങളിലായി...
തളിപ്പറമ്പ് : നാടെങ്ങും മാലിന്യവിമുക്തമാക്കുവാൻ കൂട്ടായ ശ്രമങ്ങൾ നടക്കുമ്പോൾ നിർമാണത്തിലുള്ള വീടിന്റെ കിണറ്റിൽ മാലിന്യം തള്ളി. കുട്ടികളുടെ പാഡ് ഉൾപ്പെടെയുള്ളവയാണ് കെട്ടുകളായി തളിപ്പറമ്പ് അള്ളാംകുളം മൈത്രി നഗറിലെ വീട്ടുകിണറിൽ തള്ളിയത്. വിദേശത്ത് ജോലി ചെയ്യുന്ന ചൊറുക്കളയിലെ...
ചെറുപുഴ: മലയോര മേഖലയില്‍ ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാല്‍ മീന്തുള്ളി, പട്ടത്തുവയല്‍ പ്രദേശങ്ങളിലെ പശുക്കളിലാണ് ചര്‍മ മുഴ രോഗം കണ്ടെത്തിയത്. മൂന്ന് ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് ഇതിനകം രോഗം...
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പുഴയുടെ തീരപ്രദേശങ്ങളിൽ കരയിടിച്ചിൽ രൂക്ഷം. മമ്പറം പാലത്തിനും കീഴല്ലൂർ പാലത്തിനും മധ്യേയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമാണ് കരയിടിച്ചിൽ വ്യാപകമാവുന്നത്. വെള്ളം പൂർണമായും നനഞ്ഞ് ഇളകിയ മണ്ണ് ആയതിനാൽ കരയിടിയുകയാണ്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയടക്കം...