കണ്ണൂർ: തീരദേശവാസികൾക്കായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതി ‘പുനർഗേഹ’ത്തിൽ 55 കുടുംബങ്ങൾക്ക് കൂടി വീടൊരുങ്ങുന്നു. നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് 55 വീടുകളുടെ നിർമാണം. തലശേരി 23, കണ്ണൂർ 13, അഴീക്കോട് -18, മാടായി-ഒന്ന് എന്നിങ്ങനെയാണ്...
കണ്ണൂർ:നാടിന് കുളിർമയും ശുദ്ധവായുവും പകർന്ന് ജില്ലാ പഞ്ചായത്തിന്റെ ചെറുവനങ്ങൾ. ജില്ലയെ കാർബൺ ന്യൂട്രലാക്കുന്നതിന് ‘മിയാവാക്കി’ മാതൃകയിൽ രണ്ടു വർഷം മുമ്പ് തുടങ്ങിയ ലിറ്റിൽ ഫോറസ്റ്റ് ഇപ്പോൾ പച്ചപ്പട്ടണിഞ്ഞ് കുഞ്ഞുവനമായി മാറി. 30 കേന്ദ്രങ്ങളിലായി 10 ലക്ഷത്തോളം...
കല്യാശേരി: വ്യാപാരി വ്യവസായി സമിതിയംഗവും സി.പി.എം അനുഭാവിയുമായ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞു. മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.കണ്ണൂർ കല്യാശേരി കോലത്തുവയൽ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പുളുക്കൂൽ ഹൗസിൽ പി.സജീവന്റെ വീടിനാണ് ബോംബെറിഞ്ഞത്. തിങ്കൾ പുലർച്ചെ...
കണ്ണൂർ: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്നതിന് എയ്ഡഡ് സ്കൂളിന് 25,000 രൂപ പിഴ. കണ്ണൂർ സെന്റ് തെരേസാസ് സ്കൂൾ മുൻ ഹെഡ്മിസ്ട്രസിനെതിരെയാണ് വിവരാവകാശ കമീഷന്റെ നടപടി. 2016ൽ സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം...
കണ്ണൂർ: ജവഹർ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായുള്ള പുല്ലുപിടിപ്പിക്കൽ പ്രവൃത്തി ഇന്നലെ ആരംഭിച്ചു. കളിസ്ഥലമായി ഉപയോഗിക്കുന്ന ഭാഗത്താണ് പുല്ലുപിടിപ്പിക്കൽ പ്രവൃത്തി ആരംഭിച്ചത്. അഞ്ചുദിവസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും. ഗ്രൗണ്ടിന്റെ പുല്ലുപിടിപ്പിക്കൽ പ്രവൃത്തി പൂർത്തിയാകുന്നതോടെ കായികപ്രേമികൾക്കായി മൈതാനം തുറന്നുകൊടുക്കാൻ...
മയ്യിൽ: വിരൽത്തുമ്പിൽ ലോകമൊതുങ്ങുന്ന പുത്തൻകാലത്ത് സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ജീവിതം കെട്ടിപ്പടുക്കാൻ 18 യുവതികൾ. പുരുഷന്മാർ കൈയടക്കിയ മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസ് തൊഴിൽ മേഖല കൈയടക്കിയാണ് ഇവർ ജീവിതവും റിപ്പയർ ചെയ്യാനൊരുങ്ങുന്നത്. മയ്യിൽ...
കണ്ണൂർ: കണ്ണൂർ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്താകുന്നത് എങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്തവണത്തെ ബജറ്റ്. പോയകാല നേട്ടങ്ങളിലൂന്നി ഭാവികാലം ഐശ്വര്യ സമൃദ്ധമാക്കുന്ന ഭാവനാപൂർണമായ ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ചത്. മികച്ച...
ഏഴോം : വിഷരഹിത പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളയിക്കുകയാണ് ഏഴോം പഞ്ചായത്തിലെ നരിക്കോട് ഗ്രാമം. വായനയുടെ വസന്തം വിരിയിച്ച നരിക്കോട് യുവചേതന പൊതുജന ഗ്രന്ഥാലയമാണു തുടർച്ചയായി പതിമൂന്നാം വർഷവും പച്ചക്കറിക്കൃഷിയിറക്കിയത്. ജൈവവളം മാത്രം ഉപയോഗിച്ചാണു കൃഷി. അതുകൊണ്ടുതന്നെ...
വെഞ്ഞാറമൂട് : പ്രവാസിയുടെ വീട്ടിലെ വാഹനങ്ങള്‍ കത്തിച്ച പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ അനില്‍ കുമാര്‍, രാജ് കുമാര്‍ എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തര്‍ക്കമാണ് വാഹനം കത്തിക്കാന്‍ കാരണമെന്ന്...
പയ്യന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പയ്യന്നൂരിൽ നടക്കും. ശനി വൈകിട്ട് നാലിന് പെരുമ്പ കേന്ദ്രീകരിച്ച് ടൗണിലേക്ക് പ്രകടനം. തുടർന്ന് ഷേണായി സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന...